ഒമാന്‍: വ്യാപാരം വര്‍ധിപ്പിക്കാന്‍ ഒമാനും തുര്‍ക്കിയയും

മസ്കത്ത്: വിവിധ മേഖലകളിലെ പരസ്പര വ്യാപാരവും ബന്ധവും വര്‍ധിപ്പിക്കുന്നതിനുള്ള സഹകരണ കരാറില്‍ ഒമാനും തുര്‍ക്കിയയും ഒപ്പുവെച്ചു. പതിനൊന്നാമത് തുര്‍ക്കിയ-ഒമാന്‍ ജോയന്റ് ഇക്കണോമിക് കമീഷന്‍ (ജെ.ഇ.സി) യോഗത്തിന്‍റെ ഭാഗമായി ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫാണ് ഒപ്പുവെച്ചതെന്ന് തുര്‍ക്കിയ ട്രഷറി, ധനകാര്യ മന്ത്രി നൂറുദ്ദീന്‍ നെബാതി ട്വീറ്റ് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയവും പരസ്പര നിക്ഷേപവും വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത് വിദ്യാഭ്യാസം, കൃഷി, വ്യവസായം, ടൂറിസം തുടങ്ങി നിരവധി മേഖലകളില്‍ സഹകരണം വര്‍ധിപ്പിച്ച്‌ ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്താനാണ് കരാറില്‍ എത്തിയിരിക്കുന്നത്.

ഊര്‍ജം, നിര്‍മാണം, ശാസ്ത്ര സാങ്കേതികവിദ്യ, വ്യവസായം, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, കൃഷി, വനം, വിനോദസഞ്ചാരം, സംസ്‌കാരം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കും. കരാറുകള്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് വലിയ സംഭാവന നല്‍കുമെന്ന് തുര്‍ക്കിയ-ഒമാന്‍ ജോയന്റ് ഇക്കണോമിക് കമീഷന്‍ യോഗത്തില്‍ നെബാതി പറഞ്ഞു.

തുര്‍ക്കിയ-ഒമാന്‍ ജോയന്റ് ഇക്കണോമിക് കമീഷന്‍ യോഗം അങ്കാറയിലായിരുന്നു നടന്നത്. യോഗത്തിനു മുന്നോടിയായി തുര്‍ക്കിയ വാണിജ്യ മന്ത്രി മെഹ്മത് മുഷുമായി ഖായിസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ മേഖലയിലെ പ്രതിനിധികള്‍, വ്യവസായികള്‍ തുടങ്ങി നിരവധി പേരാണ് ഒമാന്‍ പ്രതിനിധി സംഘത്തിലുള്ളത്.

Next Post

അമിതവണ്ണം കുറയ്ക്കാന്‍ ബ്രേക്ക് ഫാസ്റ്റില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി: ഇതാ വിദഗ്ധരുടെ നിര്‍ദേശം

Tue Nov 8 , 2022
Share on Facebook Tweet it Pin it Email ഉയര്‍ന്ന പ്രോട്ടീന്‍ തോത് അടങ്ങിയ പ്രഭാതഭക്ഷണം കഴിച്ചു കൊണ്ട് ദിവസം ആരംഭിക്കണമെന്നാണ് ലവ്‌നീത് അഭിപ്രായപ്പെടുന്നത്. പ്രഭാതഭക്ഷണത്തില്‍ കുറഞ്ഞത് 20-25 ഗ്രാം പ്രോട്ടീന്‍ ഉണ്ടാകണമെന്ന് ഇവര്‍ നിര്‍ദ്ദേശിക്കുന്നു. പ്രഭാതഭക്ഷണത്തിന് എന്ത് കഴിക്കുന്നു എന്നത് ദിവസം മുഴുവന്‍ ഒരാളുടെ വിശപ്പ് നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമാണ്. വയര്‍ നിറഞ്ഞ പ്രതീതിയുണ്ടാക്കാനും പിന്നീടുള്ള സമയങ്ങളില്‍ വലിച്ചു വാരി തിന്നാതിരിക്കാനും രാവിലത്തെ പ്രോട്ടീന്‍ സമ്പുഷ്ട ഭക്ഷണം സഹായിക്കും. […]

You May Like

Breaking News

error: Content is protected !!