യുകെയിൽ താമസിക്കുന്ന കോഴിക്കോട് ജില്ലക്കാരുടെ സംഗമം ഒക്ടോബർ 9ന് നോർത്താംപ്റ്റണിൽ നടക്കും. പ്രമുഖ എഴുത്തുകാരൻ എം എൻ കാരശ്ശേരി മുഖ്യാതിഥിയായിരിക്കും.
കേരളക്കരയിലെ കലയുടെയും സംഗീതത്തിന്റെയും വിവിധ രൂചിക്കൂട്ടുകളുടെയും ആസ്ഥാനമായാണ് കോഴിക്കോട് ജില്ല അറിയപ്പെടുന്നത്. ആയിരക്കണക്കിന് കോഴിക്കോട്ടുകാരാണ് യുകെയിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ ജോലി ചെയ്യുന്നത്. ആദ്യമായാണ് കേരളത്തിലെ ഒരു ജില്ല നിവാസികൾ ഇത്തരം ഒരു സംഗമം സംഘടിപ്പിക്കുന്നത്.
നോർതാംപ്റ്റനിലെ കരോലിൻ ചിഷോം സ്കൂൾ സെന്ററിൽ ഉച്ചക്ക് 12 മുതൽ ആരംഭിക്കുന്ന വിവിധ പരിപാടികൾ വൈകുന്നേരം 7 വരെ നീണ്ട് നിൽക്കും.
( Caroline Chisholm School Wooldale Centre for Learning, Wooldale Rd, Northampton NN4 6TP.)
പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകരായ ഡൽബർട്ട്, ഡോ.റിയാസ്, മിഥുൻ, ആഖിബ്, മുഹമ്മദ് കേളോത്ത് എന്നിവർ അഭ്യർത്ഥിച്ചു.
https://www.tickettailor.com/events/nammudekozhikode/752688