ഒമാൻ: പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതിയ്ക്ക് വിലക്കേർപ്പെടുത്തുന്നു

മസ്‌കത്ത്: 2023 ജനുവരി മുതല്‍ രാജ്യത്തേക്ക് പ്ലാസ്റ്റിക് ബാഗുകള്‍ ഇറക്കുമതി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ച്‌ ഒമാന്‍. നിയമലംഘനം നടത്തുന്നവര്‍ക്ക് 1000 റിയാല്‍ പിഴ ചുമത്തുമെന്ന് ഒമാന്‍ അറിയിച്ചു. ഒമാന്‍ മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷനാണ് ഇക്കാര്യം അറിയിച്ചത്. ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി പിഴയായിരിക്കും ചുമത്തുക.

2021 ജനുവരി 1 മുതല്‍ ഒമാന്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ഒമാന്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നടപടിയുടെ തുടര്‍ച്ചയെന്നോണമാണ് ഇത്തരം ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കാന്‍ തീരുമാനിച്ചത്. പരിസ്ഥിതിയോട് ഇണങ്ങിയ ജീവിത രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒമാനില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കില്‍ ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

Next Post

യു.കെ: എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകള്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍

Mon Sep 19 , 2022
Share on Facebook Tweet it Pin it Email ലണ്ടണ്‍: എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകള്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ . ചാള്‍സ് രാജാവും മറ്റ് മുതിര്‍ന്ന ബ്രിട്ടീഷ് രാജകുടുംബങ്ങളും എലിസബത്ത് രാജ്ഞിയുടെ മൃതദേഹത്തിനൊപ്പം അനുഗമിച്ചു. ചാള്‍സ് രാജാവിന് പുറമെ രാജ്ഞി കാമില, രാജകുടുംബത്തിലെ മറ്റ് അംഗങ്ങള്‍, വില്യം രാജകുമാരന്റെയും കേറ്റിന്റെയും ഒന്‍പത് വയസുള്ള മകന്‍ ജോര്‍ജ്ജ് രാജകുമാരനും, ഏഴ് വയസ്സുള്ള മകള്‍ ഷാര്‍ലറ്റ് രാജകുമാരിയും സംസ്കാര ചടങ്ങില്‍ […]

You May Like

Breaking News

error: Content is protected !!