
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ മലയാളി നഴ്‌സ് നിര്യാതയായി. എറണാകുളം പോത്താനിക്കാട് എടപ്പാട്ട് ലിസി ബൈജു (54) ആണ് മരിച്ചത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ അല്‍ ജഹ്‌റ – 2 ആശുപത്രിയില്‍ നഴ്‌സായിരുന്നു.
രണ്ട് മാസം മുമ്ബാണ് ചികിത്സക്കായി നാട്ടിലേക്ക് പോയത്. ഭര്‍ത്താവ് – പരേതനായ ബൈജു വര്‍ഗീസ്. മക്കള്‍ – ജീവ, ജിത്തു, സംസ്‌കാരം പിന്നീട് നടക്കും.
