ഒമാന്‍: വിനിമയ നിരക്ക് സര്‍വകാല റെക്കോര്‍ഡില്‍ – നാട്ടിലേക്ക് പണം അയയ്ക്കാന്‍ പ്രവാസികളുടെ തിരക്ക്

മസ്‌കറ്റ്: ഒമാന്‍ റിയാലിന്റെ വിനിമയ നിരക്ക് സര്‍വകാല റെക്കോര്‍ഡിലെത്തി. ഒരു റിയാലിന് 215.80 രൂപ വരെയാണ് തിങ്കളാഴ്ച രാവിലെ വിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്. അന്താരാഷ്ട്ര വിനിമയ നിരക്ക് പോര്‍ട്ടലായ ‘എക്‌സ് ഇ എക്‌സ്‌ചേഞ്ച്’ ഒരു ഒമാനി റിയാലിന് 216 രൂപയില്‍ കൂടുതല്‍ നിരക്കാണ് തിങ്കളാഴ്ച കാണിച്ചത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിനിമയ നിരക്കിലെ ഉയര്‍ച്ച തുടരുകയാണ്. കഴിഞ്ഞ ഒക്ടോബര്‍ 20നാണ് ഇതിന് മുമ്ബ് വിനിമയ നിരക്ക് സര്‍വകാല റെക്കോര്‍ഡിലെത്തിയത്. അന്ന് 215.50 അടുത്താണ് റിയാലിന് നിരക്ക് എത്തിയത്. നിരക്ക് വര്‍ധിച്ചതോടെ നാട്ടിലേക്ക് പണം അയയ്ക്കാന്‍ കൂടുതല്‍ പ്രവാസികള്‍ വിനിമയ സ്ഥാപനങ്ങളിലെത്തിയത് തിരക്ക് വര്‍ധിക്കാന്‍ കാരണമായി. ഓണം അടുത്തെത്തിയതോടെ മലയാളികള്‍ കൂടുതലായും നാട്ടിലേക്ക് പണമയയ്ക്കുന്ന സമയം കൂടിയാണ്. ജൂണ്‍ മാസത്തിന്‍ 212.20 വരെ താഴ്ന്ന വിനിമയ നിരക്ക് ജൂലൈ മുതല്‍ ഉയരുകയായിരുന്നു.

Next Post

കുവൈത്ത്: ലുലു എക്സ്ചേഞ്ച് വെയര്‍ഹൗസ് മാളില്‍ പുതിയ ശാഖ തുറന്നു

Tue Aug 22 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: മുൻനിര സാമ്ബത്തിക സേവന ദാതാക്കളായ ലുലു ഫിനാൻഷ്യല്‍ ഹോള്‍ഡിങ്സ് കുവൈത്തില്‍ നെറ്റ്‌വര്‍ക്ക് വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി സൗത്ത് സബാഹിയ വെയര്‍ഹൗസ് മാളില്‍ പുതിയ ശാഖ തുറന്നു. കുവൈത്തില്‍ ലുലു എക്സ്ചേഞ്ചിന്റെ 34ാമത്തെയും ആഗോളതലത്തില്‍ 284ാമത്തെയും ശാഖയാണിത്. ലുലു ഗ്രൂപ് ഇന്റര്‍നാഷനല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി, ലുലു ഫിനാൻഷ്യല്‍ ഹോള്‍ഡിങ്സ് മാനേജിങ് ഡയറക്‌ടര്‍ അദീബ് […]

You May Like

Breaking News

error: Content is protected !!