ഒമാന്‍: ഒമാന്‍ എംബസി ഓപ്പണ്‍ ഹൗസ് ഓഗസ്റ്റ് 11 ന് നടക്കും

ഒമാൻ എംബസി ഓപ്പണ്‍ ഹൗസ് ഓഗസ്റ്റ് 11 ന് നടക്കും.വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് മസ്‍കറ്റിലെ ഇന്ത്യൻ എംബസിയില്‍ ആരംഭിക്കുന്ന ഓപ്പണ്‍ ഹൗസില്‍ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാവും.

സ്ഥാനപതിയോടൊപ്പം കാര്യാലയത്തിലെ എല്ലാ ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഓപ്പണ്‍ ഹൗസ് ഉച്ചയ്ക്ക് 12 മണിയോടെ അവസാനിക്കുമെന്ന് ഇന്ത്യൻ എംബസ്സി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ഓപ്പണ്‍ ഹൗസ്സില്‍ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവര്‍ തങ്ങളുടെ പരാതി 98282270 നമ്ബറില്‍ മുൻകൂട്ടി രെജിസ്റ്റര്‍ ചെയ്യാനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന പരാതികള്‍ക്കുള്ള മറുപടി ഓപ്പണ്‍ ഹൗസില്‍ നല്‍കുമെന്നാണ് എംബസി ഇന്ന് പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Next Post

കുവൈത്ത്: റീഡിങ് സംവിധാനങ്ങളില്‍ കൃത്രിമം പ്രവാസികള്‍ അടങ്ങുന്ന സംഘം അറസ്റ്റില്‍

Wed Aug 9 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: വൈദ്യുതി സംവിധാനങ്ങള്‍ ഹാക്ക് ചെയ്യുകയും റീഡിങുകളിലും ബില്ലുകളിലും കൃത്രിമം കാണിക്കുക്കയും ചെയ്ത സംഘം അറസ്റ്റില്‍. വൈദ്യുതി,ജല മന്ത്രാലയത്തിന്റെ റീഡിങ് സംവിധാനങ്ങളിലേക്കു നുഴഞ്ഞുകയറി ഉപഭോക്താക്കള്‍ക്കുള്ള സാമ്ബത്തിക കുടിശ്ശിക ബില്ലുകളില്‍ സംഘം കൃത്രിമം നടത്തിയിരുന്നു. പണം വാങ്ങി തട്ടിപ്പ് നടത്തി വന്ന സംഘത്തെ ഇലക്‌ട്രോണിക് കുറ്റകൃത്യങ്ങള്‍ നേരിടാനുള്ള വകുപ്പാണ് പിടികൂടിയത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ […]

You May Like

Breaking News

error: Content is protected !!