ഒമാൻ: ആർ.എസ്.സി ഒമാൻ ജാഥക്ക് സ്വീകരണം

മസ്‌കത്ത്: സാംസ്‌കാരിക ഔന്നത്യം സക്രിയ യൗവനം എന്ന പ്രമേയത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) നടത്തുന്ന ജാഥക്ക് ബുറൈമിയില്‍ സ്വീകരണം നല്‍കി. ശരീഫ് സഖാഫി വല്ലപ്പുഴ പ്രാര്‍ഥന നടത്തി. സമീര്‍ അധ്യക്ഷത വഹിച്ചു. നിസാം കതിരൂര്‍ ആമുഖ പ്രഭാഷണം നടത്തി. നാഷനല്‍ ജനറല്‍ സെക്രട്ടറി ടി.കെ. മുനീബ് പ്രമേയ പ്രഭാഷണം നടത്തി. ജാഥ ക്യാപ്റ്റന്‍ കെ.പി.എ. അബ്ദുല്‍ വഹാബ് തങ്ങള്‍ വിഷന്‍ സെഷനില്‍ സംസാരിച്ചു. ബുറൈമി ഐ.സി.എഫ് പ്രസിഡന്റ് സുഹൈല്‍ അല്‍ ഹസനി, നാഷനല്‍ മീഡിയ കണ്‍വീനര്‍ ശിഹാബ് എന്നിവര്‍ സംസാരിച്ചു. സെക്ടര്‍ ജനറല്‍ സെക്രട്ടറി അഷ്‌റഫ് വെട്ടിച്ചിറ സ്വാഗതവും സഹല്‍ പാനൂര്‍ നന്ദിയും പറഞ്ഞു. സുഹാറില്‍ നല്‍കിയ സ്വീകരണത്തില്‍ അനസ് സഖാഫി പ്രാര്‍ഥന നിര്‍വഹിച്ചു. ഐ.സി.എഫ് സുഹാര്‍ സെന്‍ട്രല്‍ ചെയര്‍മാന്‍ സുനൈസ് സുലൈമാന്‍ ഉദ്ഘാടനം ചെയ്തു.

ആര്‍.എസ്.സി സുഹാര്‍ സോണ്‍ ചെയര്‍മാന്‍ വാജിദ് അധ്യക്ഷത വഹിച്ചു. ടി.കെ. മുനീബ് പ്രമേയ പ്രഭാഷണം നടത്തി. കെ.പി.എ. അബ്ദുല്‍ വഹാബ് തങ്ങള്‍, നിസാം കതിരൂര്‍, ഹബീബുല്ല അദനി എന്നിവര്‍ സംസാരിച്ചു. സെക്ടര്‍ ജനറല്‍ സെക്രട്ടറി നബീല്‍ സ്വാഗതവും സോണ്‍ എക്‌സിക്യൂട്ടിവ് സെക്രട്ടറി ഉവൈസ് സഖാഫി നന്ദിയും പറഞ്ഞു.

Next Post

ഒമാൻ: മലമുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് പരിക്ക്

Sun Jan 8 , 2023
Share on Facebook Tweet it Pin it Email ഒമാനില്‍ മലമുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് പരിക്കേറ്റു. മസ്‍കറ്റ് ഗവര്‍ണറേറ്റില്‍ ഖുറയ്യാത്ത് വിലായത്തിലെ മലമുകളില്‍ നിന്നും വീണയാളെ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റെസ്‌ക്യൂ ടീമുകള്‍ എത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഹെലികോപ്ടറിലെത്തിയാണ് പൊലീസ് സേന രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.

You May Like

Breaking News

error: Content is protected !!