ഒമാൻ: മലമുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് പരിക്ക്

ഒമാനില്‍ മലമുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് പരിക്കേറ്റു. മസ്‍കറ്റ് ഗവര്‍ണറേറ്റില്‍ ഖുറയ്യാത്ത് വിലായത്തിലെ മലമുകളില്‍ നിന്നും വീണയാളെ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റെസ്‌ക്യൂ ടീമുകള്‍ എത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഹെലികോപ്ടറിലെത്തിയാണ് പൊലീസ് സേന രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.

Next Post

ഒമാൻ: സ്വദേശി പൗരനെ കാണാതായതായി പരാതി

Sun Jan 8 , 2023
Share on Facebook Tweet it Pin it Email ഒമാനില്‍ സ്വദേശി പൗരനെ കാണാതായതായി പരാതി. റുസ്താഖിലെ അല്‍ വാഷെല്‍ ഏരിയയില്‍നിന്ന് മസെന്‍ ബിന്‍ സെയ്ഫ് അല്‍ ഹതാമി എന്ന 28കാരനെയാണ് ജനുവരി അഞ്ചുമുതല്‍ കാണാതായിരിക്കുന്നത്. ദഹാസ് മേഖലയിലെ പര്‍വതപ്രദേശങ്ങളിലേക്ക് തേന്‍ തേടി പോയതാണെന്ന് കരുതുന്നു. പിന്നീട് തിരിച്ചുവന്നിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് റോയല്‍ ഒമാന്‍ പൊലീസില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തെ കുറിച്ച്‌ വിവരം ലഭിക്കുന്നവര്‍ റോയല്‍ ഒമാന്‍ […]

You May Like

Breaking News

error: Content is protected !!