യു.എസ്.എ: കൊവിഡ് വീണ്ടും സംഹാര താണ്ഡവമാടിയേക്കും – ഏറ്റവും മാരകമായ വൈറസിനെ കണ്ടെത്തി

വാഷിംഗ്‌ടണ്‍: കൊവിഡ് കേസുകള്‍ ലോകത്ത് വീണ്ടും ഉയരുന്നതി​നി​ടെ നി​ലവി​ലുള്ളതി​ല്‍ ഏറ്റവും അപകടകാരി​യായ ആര്‍ വണ്‍ ടൈപ്പ് വൈറസിനെ അമേരിക്കയില്‍ വീണ്ടും കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം ആര്‍ വണ്‍ ടൈപ്പ് വൈറസിനെ ജപ്പാനില്‍ കണ്ടെത്തിയിരുന്നു. ഇതിനൊപ്പം മറ്റുചില രാജ്യങ്ങളിലും ഈ വൈറസ് സാന്നിദ്ധ്യം റിപ്പോര്‍ട്ടുചെയ്തിരുന്നു.

ലോകമെമ്ബാടുമുള്ള ആര്‍ വണ്‍ വേരിയന്റ് വൈറസ് ബാധിച്ചവര്‍ കുറവാണെന്നതാണ് ഏക ആശ്വാസം. എന്നാല്‍ ഇത് എപ്പോള്‍ വേണമെങ്കിലും കൂടുതല്‍ പേരിലേക്ക് വ്യാപിക്കും എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. അതിനാല്‍ ജാഗ്രത കൈവിടരുതെന്നും ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ വിട്ടുവീഴ്ച അരുതെന്നും വിദഗ്ദ്ധര്‍ പറയുന്നു.

അമേരിക്കയിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഇപ്പോള്‍ മാസ്ക് ധരിക്കാന്‍ കൂട്ടാക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആര്‍ വണ്‍ വേരിയന്റ് വൈറസുകളെ രാജ്യത്ത് കണ്ടെത്തിയ സാഹചര്യത്തില്‍ ഇത് കൂടുതല്‍ അപകടത്തിന് ഇടയാക്കിയേക്കും എന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്. ലോകത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ള രാജ്യവും അമേരിക്കയാണ്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം അമേരിക്കയില്‍ നിലവില്‍ ഇതുവരെ കൊവിഡ് ബാധിച്ചത് 43,725,604 പേര്‍ക്കാണ്. ഇരുപത്തിനാലുമണിക്കൂറിനിടെ 42,290 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതും അമേരിക്കയിലാണ് 706,058 പേരാണ് രോംഗം ബാധിച്ച്‌ മരിച്ചത്.

Next Post

യു.കെ: പ്രതിസന്ധി രൂക്ഷം - ഫുഡ് മാനുഫാക്ടചറിംഗ് കമ്പനികൾ അടച്ചു പൂട്ടുന്നു

Sun Sep 26 , 2021
Share on Facebook Tweet it Pin it Email ലണ്ടന്‍: ബ്രിട്ടണില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ഇന്ധനക്ഷാമം രൂക്ഷമാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ആളുകള്‍ കൂട്ടത്തോടെ വാഹനങ്ങളുമായി പെട്രോള്‍ സ്റ്റേഷനുകളിലേക്കെത്തുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിയുന്നത്. അതിനാല്‍ തന്നെ പല സ്ഥലങ്ങളിലും ഗതാഗത കുരുക്ക് ഉണ്ടായി. പല പെട്രോള്‍ സ്റ്റേഷനുകളിലും മണികൂറുകള്‍ക്കുള്ളില്‍ സ്റ്റോക്ക് തീരുന്ന അവസ്ഥയും ഉണ്ടായി. ചില സ്ഥലങ്ങളില്‍ പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ധനക്ഷാമവും വിലക്കയറ്റവും ജനജീവിതത്തെ സാരമായി […]

You May Like

Breaking News

error: Content is protected !!