കുവൈത്ത്: അന്താരാഷ്ട്ര വിമാന താവളത്തിന്റെ പ്രതിദിന പ്രവര്‍ത്തന ശേഷി ഉടന്‍ ഉയര്‍ത്തും

കുവൈറ്റ്‌ : കുവൈറ്റ്‌ അന്താരാഷ്ട്ര വിമാന താവളത്തിന്റെ പ്രതിദിന പ്രവര്‍ത്തന ശേഷി ഉടന്‍ ഉയര്‍ത്തും. ഇത്‌ സംബന്ധിച്ച്‌ വരും ദിവസങ്ങളില്‍ തീരുമാനം പ്രഖ്യാപിക്കുമെന്ന് ബന്ധപ്പെട്ട അധികാരികളെ ഉദ്ധരിച്ച്‌ പ്രാദേശിക ദിന പത്രം റിപ്പോര്‍ട്ട്‌ ചെയ്തു.

കൊറോണ വൈറസ്‌ പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ ഏറ്റവും പ്രയാസകരമായ ഘട്ടങ്ങള്‍ രാജ്യം മറികടന്നു കഴിഞ്ഞു. സാധാരണ ജന ജീവിതത്തിലേക്ക്‌ മടങ്ങുന്നതിന്റെ അവസാന ഘട്ടത്തിലൂടെയാണു രാജ്യം കടന്നു പോകുന്നത്.

കൊറോണ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അയവു വരുത്തിയ ശേഷം പ്രധാനമായും 5 വെല്ലുവിളികളാണു ആരോഗ്യ മന്ത്രാലയത്തിനു മുന്നിലുണ്ടായിരുന്നത്‌. നിലവിലെ പ്രവര്‍ത്തന ശേഷിയില്‍ വിമാന താവളം പ്രവര്‍ത്തനം ആരംഭിച്ചിട്ട്‌ ഒരു മാസം പിന്നിട്ടിട്ടും രാജ്യത്തെ ആരോഗ്യ സ്ഥിതി ഭീഷണികള്‍ കൂടാതെ തന്നെ മെച്ചപ്പെട്ടു വരികയാണ്‌.

വിവിധ വാണിജ്യ പ്രവര്‍ത്തനങ്ങളിലേക്ക്‌ സുരക്ഷിതമായ മടക്കം, മുഹറ മാസത്തിലെ ഹുസൈയിനിയകളുടെ പ്രവര്‍ത്തനം, വാക്സിനേഷന്‍ നിരക്കിലെ വര്‍ദ്ധനവ്‌, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കല്‍ മുതലായ മേഖലകളില്‍ കൈവരിച്ച വിജയം മുന്‍ നിര്‍ത്തി വിമാന താവളത്തിന്റെ പ്രവര്‍ത്തന ശേഷി ഉയര്‍ത്തുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണു അധികൃതരുടെ വിലയിരുത്തല്‍.

നിലവില്‍ 10000 ആഗമന യാത്രക്കാരുടെ പ്രവര്‍ത്തന ശേഷിയിലാണു വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്‌. പ്രവര്‍ത്തന ശേഷി വര്‍ദ്ധിപ്പിക്കുന്നതോടെ വിമാന ടിക്കറ്റ്‌ നിരക്കില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്‌ .

Next Post

ഒമാൻ: സന്നദ്ധ സംഘങ്ങൾ ഓൺലൈനായി രജിസ്റ്റർ ചെയ്യണം

Fri Oct 8 , 2021
Share on Facebook Tweet it Pin it Email മസ്‍കത്ത്: ഒമാനിലെ സന്നദ്ധ സംഘങ്ങള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്ന് ദേശീയ ദുരന്ത നിവാരണ സമിതി . ഷഹീന്‍ ചുഴലിക്കാറ്റ് ദുരന്തം മൂലം വടക്കന്‍ ബാത്തിനയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സംഘടിതവും സംയോജിതവുമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് സന്നദ്ധ സംഘടനകളുടെ ഈ രജിസ്ട്രേഷന്‍ പ്രക്രിയ. http://oco.org.om/volunteer/ എന്ന ലിങ്കിലാണ് റജിസ്ട്രേഷന്‍ ചെയ്യേണ്ടത്. ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ മഴവെള്ളപ്പാച്ചിലില്‍ വീടുകളിലേക്ക് കയറിയ ചെളിയും മണ്ണും […]

You May Like

Breaking News

error: Content is protected !!