ഒമാന്‍: അനധികൃത തെരുവ് കച്ചവടത്തിനെതിരെ നടപടി ശക്തമാക്കി ഒമാന്‍ തൊഴില്‍ മന്ത്രാലയം

മസ്കത്ത്: അനധികൃത തെരുവ് കച്ചവടത്തിനെതിരെ നടപടി ശക്തമാക്കി അധികൃതര്‍. സീബ് വിലായത്തില്‍ കണ്ടെത്തിയ ഇത്തരത്തിലുള്ള കച്ചവടങ്ങള്‍ക്കെതിരെ മന്ത്രാലയം നടപടി സ്വീകരിച്ചു.

ജുമുഅ നമസ്കാരം കഴിഞ്ഞ് വരുന്നവരെ കണ്ടായിരുന്നു ഇത്തരത്തിലുള്ള കച്ചവടങ്ങള്‍ പലരും നടത്തിയിരുന്നത്.

ആളുകള്‍ കൂടുതലായി വാങ്ങുന്ന സാധനങ്ങളായിരുന്നു റോഡോരങ്ങളിലും മരത്തണലിലും വാഹനങ്ങളില്‍ വെച്ചും കച്ചവടം നടത്തിയിരുന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ലേബര്‍ വെല്‍ഫെയര്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംയുക്ത പരിശോധന സംഘമാണ് അനധികൃത തെരുവ് കച്ചവടക്കാരെ പിടികൂടിയത്. ഇത്തരത്തിലുള്ള 15 പേരെ അറസ്റ്റ് ചെയ്തതായും നിയമ നടപടികള്‍ സ്വീകരിച്ചതായും പൊലീസ് അറിയിച്ചു.

Next Post

കുവൈത്ത്: പ്രവാസികളുടെ വിസ അഞ്ച് വര്‍ഷത്തേക്ക് പരിമിതപ്പെടുത്താന്‍ നീക്കം - താമസനിയമം പുഃനപരിശോധിക്കുമെന്ന് റിപ്പോര്‍ട്ട്

Sun Jul 23 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ നിലവിലെ താമസ നിയമം പുഃനപരിശോധിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭ ഉടന്‍ പരിഗണിച്ചേക്കാമെന്നാണ് പ്രാദേശിക മാധ്യമമായ ‘കുവൈത്ത് ടൈംസി’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിദേശ തൊഴിലാളികളുടെ റെസിഡന്‍സി പെര്‍മിറ്റുകളുടെ സാധുത അഞ്ചു വര്‍ഷമായി പരിമിതപ്പെടുത്തുകയാണ് പ്രധാന നിര്‍ദ്ദേശം. മന്ത്രിസഭയുടെ അനുമതിക്ക് ശേഷം ദേശീയ അസംബ്ലിയുടെ അംഗീകാരത്തിനായി കരട് നിര്‍ദ്ദേശം ദേശീയ അസംബ്ലിക്ക് മുമ്ബില്‍ […]

You May Like

Breaking News

error: Content is protected !!