ഒമാന്‍: എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ വാര്‍ഷികവും ഓണാഘോഷവും

മസ്കത്ത്: എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ വാര്‍ഷികവും ഓണാഘോഷവും സി.ബി.എഫ് ഒമാൻ ഹാളില്‍ നടന്നു. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡൻറ് തുഷാര്‍ വെള്ളാപ്പള്ളി, എസ്.എൻ. ട്രസ്റ്റ്‌ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ പ്രീതി നടേശൻ, അശോക് പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു. സാംസ്കാരിക സമ്മേളനം വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. ഒമാൻ യൂനിയൻ ചെയര്‍മാൻ എല്‍.രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. തുഷാര്‍ വെള്ളാപ്പള്ളി, പ്രീതി നടേശൻ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ ജി.രാജേഷ് സ്വാഗതവും കോര്‍ കമ്മിറ്റി അംഗം ഹര്‍ഷകുമാര്‍ നന്ദിയും പറഞ്ഞു.

പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ വസന്തകുമാര്‍, കോര്‍ കമ്മിറ്റി അംഗങ്ങളായ ബി.എസ്. ബാബു, രവീന്ദ്രൻ മറ്റത്തില്‍, മുരളീധരൻ എന്നിവര്‍ സംബന്ധിച്ചു. സിനിമാ സീരിയല്‍ താരങ്ങളായ നോബി, സതീഷ്, സൗമ്യ പിള്ള, സുമി, ഒമാനിലെ വിവിധ എസ്.എൻ.ഡി.പി ശാഖാ തലങ്ങളില്‍നിന്നുള്ള കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. ചടങ്ങില്‍ എസ്.എൻ.ഡി.പി ഒമാൻ യൂനിയന്റെ ശാഖാ പ്രവര്‍ത്തകര്‍ക്ക് അപ്പോേളാ ഹോസ്പിറ്റല്‍ നല്‍കുന്ന ട്രീറ്റ്മെൻറ് പ്രിവിലേജ് കാര്‍ഡിന്റെ ലോഞ്ചിങ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഒമാൻ യൂനിയൻ ചെയര്‍മാൻ രാജേന്ദ്രന് നല്‍കി നിര്‍വഹിച്ചു. അപ്പോളോ ഹോസ്പിറ്റല്‍സിന്റെ എം.ഡി. ഷൈലേഷിന്റെ സാന്നിധ്യത്തിലായിരുന്നു ലോഞ്ചിങ്ങ്.

Next Post

കുവൈത്ത്: ഫ്രണ്ട്സ് യുണൈറ്റഡ് എഫ്‌സി കുവൈത്ത് ഫുട്ബോള്‍ ജേഴ്‌സി പ്രകാശനം ചെയ്തു

Wed Dec 6 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ഫ്രണ്ട്സ് യുണൈറ്റഡ് എഫ്‌സി കുവൈത്ത് ഫുട്ബോള്‍ ടീം 2024 – 2025 വര്‍ഷത്തെ പുതിയ ജേഴ്‌സി പ്രകാശനം ചെയ്തു. ഫഹാഹീല്‍ സൂക്ക് സബ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം നോണ്‍ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്), വിശ്വകര്‍മ്മ ഓര്‍ഗനൈസേഷൻ ഫോര്‍ ഐഡിയല്‍ കരിയര്‍ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത്) സംഘടനകളുടെ ചെയര്‍മാൻ പി.ജി.ബിനു ഫുട്ബോള്‍ […]

You May Like

Breaking News

error: Content is protected !!