ഒമാൻ: തലസ്ഥാനനഗരിയിലെ എല്ലാ ഇന്ത്യന്‍ സ്കൂളുകളും ഞായറാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

മസ്കത്ത്: തലസ്ഥാനനഗരിയിലെ എല്ലാ ഇന്ത്യന്‍ സ്കൂളുകളും ഞായറാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. നീണ്ട ഇടവേളക്ക് ശേഷം ഇൗ മാസം മൂന്നിന് തലസ്ഥാനനഗരിയിലെ ഇന്ത്യന്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടതായിരുന്നു. എന്നാല്‍, ഷഹീന്‍ ചുഴലിക്കാറ്റ് ഭീഷണി കാരണം സ്കൂള്‍ തുറക്കുന്നത് ഒരാഴ്ചത്തേക്ക് നീട്ടുകയായിരുന്നു. ഞായറാഴ്ച മുതല്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അധികൃതര്‍ തകൃതിയായ ഒരുക്കങ്ങളാണ് നടത്തുന്നത്. മസ്കത്ത്, അല്‍ ഖുബ്റ ഇന്ത്യന്‍ സ്കൂളുകളില്‍ 12ാം ക്ലാസ് മാത്രമാണ് ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. വാദി കബീര്‍, ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂളുകളില്‍ 10, 12 ക്ലാസുകളാണ് ഞായറാഴ്ച മുതല്‍ ആരംഭിക്കുന്നത്. അല്‍ ഗുബ്റ ഇന്‍റര്‍നാഷനല്‍ സ്കൂളില്‍ ഒമ്ബത് മുതല്‍ 12വരെ പത്താം തീയതി മുതല്‍ പ്രവര്‍ത്തിക്കും. ഇൗ ക്ലാസുകളിലെ എല്ലാ കുട്ടികള്‍ക്കും ഒാഫ്ലൈന്‍ സംവിധാനമാണ് ഒരുക്കുന്നത്.

അ​ല്‍ ഖു​ബ്റ ഇ​ന്ത്യ​ന്‍ സ്കൂ​ളി​ല്‍ ആ​ഴ്ച​യി​ല്‍ അ​ഞ്ച് ദി​വ​സ​വും 12ാം ക്ലാ​സി​ലെ മു​ഴു​വ​ന്‍ കു​ട്ടി​ക​ള്‍​ക്കും സ്കൂ​ളി​ല്‍ ക്ലാ​സു​ക​ള്‍ ന​ട​ത്തും. 20 കു​ട്ടി​ക​ളെ ഒ​രു മു​റി​യി​ലും മ​റ്റു​ള്ള​വ​രെ മ​റ്റൊ​രു മു​റി​യി​ലു​മാ​ണ് ഇ​രു​ത്തു​ക. ഒ​രു വി​ഭാ​ഗ​ത്തി​ന് നേ​രി​ട്ട് ക്ലാ​സു​ക​ള്‍ ന​ട​ത്തു​ക​യും ബാ​ക്കി​യു​ള്ള​വ​രെ മ​റ്റൊ​രു മു​റി​യി​ല്‍ സ്മാ​ര്‍​ട്ട് ബോ​ര്‍​ഡു​ക​ള്‍ വ​ഴി ക്ലാ​സു​മാ​യി ബ​ന്ധി​പ്പി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ക. ഇ​വ​രെ നി​രീ​ക്ഷി​ക്കാ​ന്‍ പ്ര​ത്യേ​കം അ​ധ്യാ​പ​ക​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇൗ ​പ്ര​ക്രി​യ ര​ണ്ട് മു​റി​യി​ലു​മാ​യി മാ​റ്റി​മാ​റ്റി ന​ട​ത്തും. വാ​ദി ക​ബീ​ര്‍ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ നേ​ര​ത്തെ ന​ല്‍​കി​യ സ​മ​യ​ക്ര​മം പൂ​ര്‍​ണ​മാ​യി മാ​റ്റി​യി​ട്ടു​ണ്ട്.

രാ​വി​ലെ ഏ​ഴ് മു​ത​ല്‍ 11വ​രെ ഒാ​ഫ് ൈല​ന്‍ ക്ലാ​സും ഒ​രു മ​ണി മു​ത​ല്‍ നാ​ല് മ​ണി​വ​രെ ഒാ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളും എ​ന്ന നി​ല​യി​ലാ​യി​രു​ന്ന വാ​ദി ക​ബീ​റി​ല്‍ നേ​ര​ത്തെ ക്ലാ​സു​ക​ള്‍ ഒ​രു​ക്കി​യി​രു​ന്ന​ത്. ഇൗ ​സ​​മ്ബ്ര​ദാ​യം വാ​ദി ക​ബീ​ര്‍ സ്കൂ​ള്‍ പൂ​ര്‍​ണ​മാ​യി മാ​റ്റി​യി​ട്ടു​ണ്ട്. പ​ത്താം തീ​യ​ത​തി മു​ത​ല്‍ പ​ത്ത്, 12 ക്ലാ​സു​ക​ള്‍​ക്കാ​ണ് ഒാ​ഫ്​​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ന​ട​ക്കു​ക. രാ​വി​ലെ 7.10 മു​ത​ല്‍ 2.15 വ​രെ​യാ​ണ് സ​മ​യം. ഒാ​ണ്‍​ലൈ​നും ഒാ​ഫ്​​ലൈ​നും സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഹൈ​ബ്രി​ഡ് ക്ലാ​സ് രീ​തി​യാ​ണ് ഇ​വി​ടെ ന​ട​പ്പാ​ക്കു​ക. ഒ​മ്ബ​ത്, 11 ക്ലാ​സു​ക​ള്‍​ക്കും ഹൈ​ബ്രി​ഡ് ക്ലാ​സ് രീ​തി ത​ന്നെ​യാ​ണ് വാ​ദി ക​ബീ​റി​ല്‍ ന​ട​ക്കു​ക. അ​ടു​ത്ത മാ​സം മൂ​ന്ന് മു​ത​ലാ​ണ് ഇൗ ​ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കു​ക. ഉ​ച്ച​ക്ക് 2.15ന്​ ​ശേ​ഷം ക്ലാ​സു​ക​ള്‍ ഉ​ണ്ടാ​വി​ല്ലെ​ന്നും സ​ര്‍​ക്കു​ല​റി​ല്‍ പ​റ​യു​ന്നു​ണ്ട്.

ബാ​ക്കി​യു​ള്ള എ​ല്ലാ ക്ലാ​സു​ക​ള്‍​ക്കും വീ​ണ്ടു​മൊ​രു അ​റി​യി​പ്പു​ണ്ടാ​വു​ന്ന​ത് വ​രെ ഒാ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ തു​ട​രും. കെ.​ജി ക്ലാ​സു​ക​ള്‍​ക്ക് അ​ട​ക്ക​മു​ള്ള​വ നേ​രി​ട്ട്​ ന​ട​ത്തു​മെ​ന്ന് ക​ഴി​ഞ്ഞ സ​ര്‍​ക്കു​ല​റി​ല്‍ പ​റ​ഞ്ഞി​രു​ന്നു. പു​തി​യ സ​ര്‍​ക്കു​ല​റി​ല്‍ ഒ​മ്ബ​ത്, പ​ത്ത്, 11, 12 ക്ലാ​സു​ക​ള്‍ മാ​ത്ര​മാ​ണ് ഒാ​ഫ്​​ലൈ​നാ​യി ന​ട​ത്തു​ക. ദാ​ര്‍​സൈ​ത്ത് ഇ​ന്ത്യ​ന്‍ സ്കൂ​ളി​ല്‍ പ​ത്ത്, 12 ക്ലാ​സു​ക​ളാ​ണ് അ​ടു​ത്ത ഞാ​യ​റാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കു​ക. ഒ​മ്ബ​ത്, 11 ക്ലാ​സു​ക​ള്‍ ഇൗ ​മാ​സം 24 മു​ത​ല്‍ ആ​രം​ഭി​ക്കും.

ഏ​ഴ്, എ​ട്ട് ക്ലാ​സു​ക​ള്‍ അ​ടു​ത്ത മാ​സം ഏ​ഴ് മു​ത​ലാ​ണ് ആ​രം​ഭി​ക്കു​ക. ബാ​ക്കി​യു​ള്ള​വ എ​ല്ലാം ഒാ​ണ്‍​ലൈ​നാ​യി തു​ട​രും. സീ​ബ്, മൊ​ബേ​ല, ബോ​ഷ​ര്‍ ഇ​ന്ത്യ​ന്‍ സ്കൂ​ളു​ക​ളി​ലും സ​മാ​ന​രീ​തി​യി​ല്‍​ത​ന്നെ​യാ​ണ് ആ​രം​ഭി​ക്കു​ക.

Next Post

ഒമാൻ: ഷഹീൻ ചുഴലിക്കാറ്റ്​ ആ​ഘാ​ത​ത്തി​ല്‍​നി​ന്ന്​ ക​ര​ക​യ​റ്റാ​ന്‍ ഊ​ര്‍​ജി​ത​ശ്ര​മ​വു​മാ​യി ഭ​ര​ണ​കൂ​ടം

Wed Oct 6 , 2021
Share on Facebook Tweet it Pin it Email മ​സ്​​ക​ത്ത്​: ഷ​ഹീ​ന്‍ ചു​ഴ​ലി​ക്കാ​റ്റി​െന്‍റ ആ​ഘാ​ത​ത്തി​ല്‍​നി​ന്ന്​ ക​ര​ക​യ​റ്റാ​ന്‍ ഉൗ​ര്‍​ജി​ത​ശ്ര​മ​വു​മാ​യി ഭ​ര​ണ​കൂ​ടം. ആ​ഘാ​തം നേ​രി​ട്ട വി​വി​ധ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ലെ അ​ടി​സ്​​ഥാ​ന ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ്​ ന​ട​ക്കു​ന്ന​ത്. റോ​ഡ്​ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ക, വെ​ള്ളം, വൈ​ദ്യു​തി, ആ​ശ​യ​വി​നി​മ​യ സം​വി​ധാ​നം പു​നഃ​സ്​​ഥാ​പി​ക്ക​ല്‍ എ​ന്നീ കാ​ര്യ​ങ്ങ​ള്‍​ക്ക്​ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം ന​ല്‍​കി​യാ​ണ്​ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്ന​ത്. വ​ട​ക്ക​ന്‍-​നോ​ര്‍​ത്ത​ന്‍ ബാ​ത്തി​ന​ക​ളി​ലെ പ​ല റോ​ഡു​ക​ളും ച​ളി​യും ക​ല്ലും നി​റ​ഞ്ഞ്​ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ റോ​ഡു​ക​ള്‍ […]

You May Like

Breaking News

error: Content is protected !!