ഭാര്യയുടെ ഒന്നേകാല്‍ കോടി കാമുകിക്കു സമ്മാനം, അമേരിക്കയില്‍ നഴ്‌സായ ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവും കാമുകിയും അകത്തായി

തൃശൂര്‍: ജോയിന്റ് അക്കൗണ്ടില്‍ നിന്നും ഭാര്യ അറിയാതെ ഒന്നേകാല്‍ കോടിയോളം രൂപ കാമുകിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍.

അമേരിക്കയില്‍ നഴ്‌സായി ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിനിയെ കബളിപ്പിച്ച്‌ കോടികള്‍ കൈക്കലാക്കിയ കേസിലാണ് ഭര്‍ത്താവ് സിജു കെ. ജോസിനെയും കാമുകി കായംകുളം ഗോവിന്ദമുട്ടം സ്വദേശി പ്രിയങ്കയെയും പൊലീസ് അറസ്റ്റ് ചെയ്തത്.

സിജുവിന്റെയും ഭാര്യയുടെയും പേരില്‍ ബാങ്ക് ഓഫ് അമേരിക്കയിലും ക്യാപ്പിറ്റല്‍ വണ്ണിലുമുള്ള ജോയിന്റ് അക്കൗണ്ടില്‍ നിന്നും ഒരു കോടി ഇരുപത് ലക്ഷത്തി നാല്പത്തിയയ്യായിരം രൂപ വില വരുന്ന 1,37,938 ഡോളര്‍ പ്രിയങ്കയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്‌തു എന്നാണ് കേസ്.

കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ് ഒളിവില്‍ പോയ സിജുവിനും പ്രിയങ്കയ്ക്കുമെതിരെ പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. തുടര്‍ന്ന് നേപ്പാളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തിയ ഇവരെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞു വയ്ക്കുകയും പിന്നീട് കായംകുളം പൊലീസെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Next Post

ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ? സൂക്ഷിക്കുക !!!

Sun Apr 17 , 2022
Share on Facebook Tweet it Pin it Email ഇയര്‍ ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അതിന്റെ അമിത ഉപയോഗം നിങ്ങളുടെ ചെവിയെ സാരമായി തന്നെ ബാധിക്കും. അത് ചിലപ്പോള്‍ കേള്‍വിക്കുറവുണ്ടാകുന്നതിലേക്ക് വരെ നയിച്ചേക്കാം. നിങ്ങളുടെ കേള്‍വി ആരോഗ്യകരമാക്കേണ്ടതുണ്ട്. നിങ്ങള്‍ കേള്‍ക്കുന്ന ശബ്ദത്തിന്റെ കാഠിന്യമെത്രയെന്ന് നിങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. അണുബാധയ്ക്കുള്ള സാധ്യത: വളരെക്കാലം ഒരു ഇയര്‍ഫോണ്‍ ഉപയോഗിച്ച്‌ ഗാനം കേള്‍ക്കുന്നതും ചെവിയില്‍ അണുബാധയ്ക്ക് കാരണമാകും. നിങ്ങള്‍ മറ്റൊരാളുമായി ഇയര്‍ഫോണുകള്‍ പങ്കിടുമ്ബോഴെല്ലാം, അതിനുശേഷം […]

You May Like

Breaking News

error: Content is protected !!