യു.കെ: യുക്രൈൻ പ്രതിസന്ധി – റഷ്യ അധിനിവേശം തുടങ്ങി, ഉപരോധം ഏർപ്പെടുത്തുമെന്ന് ബ്രിട്ടൻ

യുക്രെയ്‌നില്‍ റഷ്യ അധിനിവേശം തുടങ്ങിയെന്ന് ബ്രിട്ടിഷ് ആരോഗ്യമന്ത്രി സാജിദ് ജാവിദ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തിനുശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

റഷ്യയ്ക്കുമേല്‍ ബ്രിട്ടന്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
‘റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ യുക്രെയ്‌നിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ആക്രമിക്കാന്‍ തീരുമാനിച്ചു. അതിനാല്‍ ഉപരോധം ഏര്‍പ്പെടുത്തേണ്ടി വരും. രാജ്യാന്തര നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയാണ് ഉപരോധം ഏര്‍പ്പെടുത്തുക’ സാജിദ് പറഞ്ഞു.
റഷ്യന്‍ കമ്ബനികള്‍ക്ക് യുഎസ് ഡോളറും ബ്രിട്ടിഷ് പൗണ്ടും ലഭിക്കുന്നത് ഇല്ലാതാക്കുമെന്നും ലണ്ടനില്‍ വ്യാപാരം നടത്തുന്നതിനു പണം ശേഖരിക്കുന്നതു തടയുമെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞു.
സ്വാതന്ത്ര്യം പ്രഖ്യാപിച്ച യുക്രെയ്‌നിലെ രണ്ട് പ്രവിശ്യകളില്‍ റഷ്യന്‍ സൈന്യത്തെ വിന്യസിക്കാന്‍ പുടിന്‍ ഉത്തരവിട്ടു. വിമതരുടെ നിയന്ത്രണത്തിലുള്ളതും റഷ്യയോടു കൂറുള്ളതുമായ ഡൊനെറ്റ്‌സ്‌ക്, ലുഗാന്‍സ്‌ക് മേഖലകളാണ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ റഷ്യന്‍ സൈന്യം ഈ മേഖലകളിലേക്ക് നീങ്ങി. ഡൊണസ്‌കിലേക്ക് ടാങ്കുകള്‍ അടക്കം വന്‍ സന്നാഹങ്ങളുമായി റഷ്യന്‍ സൈന്യം പ്രവേശിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Next Post

ഒമാൻ: ആദ്യ ഇലക്‌ട്രിക്ക് കാര്‍ അവതരിപ്പിച്ച്‌ ഒമാന്‍

Wed Feb 23 , 2022
Share on Facebook Tweet it Pin it Email ആദ്യ ഇലക്‌ട്രിക്ക് കാര്‍ അവതരിപ്പിച്ച്‌ ഒമാന്‍. ഒമാന്‍ ടെക്നോളജി ഫണ്ടിന്റെ സഹകരണത്തോടെ മെയ്സ് മോട്ടോഴ്സ് കമ്ബനിയാണ് കാര്‍ നിര്‍മിക്കുന്നത്.അല്‍ബുസ്താന്‍ പാലസിലെ റിറ്റ്‌സ്-കാള്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ഇലക്‌ട്രിക്ക് കാര്‍ അവതരിപ്പിച്ചത്. ആദ്യ 100 വാഹനങ്ങള്‍ക്കുള്ള ബുക്കിങ് ഇതിനകം പൂര്‍ത്തിയായി. പുതിയ കാറുകള്‍ ഇറക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 300 വാഹനങ്ങള്‍ നിര്‍മിക്കുമെന്നാണ് കരുതുന്നത്. ഇതില്‍ ഇനി 150ല്‍ താഴെ കാറുകള്‍ […]

You May Like

Breaking News

error: Content is protected !!