കുവൈത്ത്: കുവൈത്ത് ദേശീയ ദിനാഘോഷം ഡ്രോണിന് നിയന്ത്രണം

കുവൈത്ത്: ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റ്, കുവൈത്ത് ടവറുകള്‍, ഗ്രീന്‍ ഐലന്‍ഡ് പ്രദേശങ്ങളില്‍ ഡ്രോണ്‍ നിരോധിച്ചു. സുരക്ഷാ നടപടിയുടെ ഭാഗമായി മാര്‍ച്ച്‌ ഒന്നുവരെയാണ് നിയന്ത്രണമെന്ന് അഭ്യന്തര മന്ത്രാലയം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷന്‍സ് ആന്റ് മീഡിയ അറിയിച്ചു.

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നിരവധി പരിപാടികളും പ്രദര്‍ശനങ്ങളും ഈ മേഖലകളില്‍ ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുന്ന ആളില്ല വിമാനങ്ങളുടെ റേഡിയോ ഫ്രീക്വന്‍സികളില്‍ തടസ്സം നേരിടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഡ്രോണ്‍ നിരോധനം. സുരക്ഷ കണക്കിലെടുത്ത് തീരുമാനത്തോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് അഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. നേരത്തെ രാജ്യത്ത് ഡ്രോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് എന്‍.ഒ.സി നിര്‍ബന്ധമാക്കിയിരുന്നു.

Next Post

യു.കെ: സ്റ്റുഡന്റ് വിസയെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ കമ്മിഷനെ നിയോഗിച്ച് യുകെ

Wed Feb 22 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: സ്റ്റുഡന്റ് വിസയെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ കമ്മീഷനെ നിയമിക്കാന്‍ ഒരുങ്ങി യുകെ. ഇന്ത്യയില്‍ നിന്നുള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ യുകെയില്‍ എത്തുന്നത്. ഇതിന്റെ ഭാഗമായി ഒരു പുതിയ അന്താരാഷ്ട്ര വിദ്യാഭ്യാസരീതി രൂപപ്പെടുത്തി എടുക്കാനാണ് ശ്രമം. യുകെ മുന്‍ സര്‍വകലാശാല മന്ത്രിയും പാര്‍ലമെന്റ് അംഗവുമായ ക്രിസ് സ്‌കിഡ്മോര്‍ അധ്യക്ഷനായ ഇന്റര്‍നാഷണല്‍ ഹയര്‍ എജ്യുക്കേഷന്‍ കമ്മീഷന്റെ […]

You May Like

Breaking News

error: Content is protected !!