യു.കെ: പാറപോലെയുള്ള ഐസ് പാളികള്‍ അടര്‍ന്നു മാറി ഐസിനു മുകളില്‍ കളിക്കാനിറങ്ങിയ കുട്ടികള്‍ വെള്ളത്തില്‍ മുങ്ങി

ഐസില്‍ കളിക്കുന്നതിനിടെ കുട്ടികള്‍ക്ക് അത്യാഹിതം. ശൈത്യകാലത്ത് ഐസായി മാറുന്ന തടാകങ്ങള്‍ക്ക് മുകളില്‍ കുട്ടികള്‍ കളിക്കാറുണ്ട്. ഇപ്രകാരം വെസ്റ്റ് മിഡ്ലാന്‍ഡ്സ് സോളിഹള്ളിലെ തടാകത്തില്‍ കളിച്ച കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.

തടാകത്തിന് മുകളില്‍ കളിക്കവെ തണുത്തുറഞ്ഞ വെള്ളത്തില്‍ പതിച്ച് രണ്ട് കുട്ടികളെ കാണാതായി. രക്ഷപ്പെടുത്തിയ നാല് കുട്ടികള്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. രക്ഷപ്പെടുത്തിയ കുട്ടികളെ കാര്‍ഡിയാക് അറസ്റ്റ് നേരിട്ട നിലയിലാണ് പുറത്തെടുത്തത്.

തണുത്തുറഞ്ഞ വെള്ളത്തിലേക്ക് പോലീസും പൊതുജനവും ധൈര്യപൂര്‍വ്വം ചാടിയിറങ്ങിയാണ് ഈ കുട്ടികളെ രക്ഷിച്ചത്. 12 വയസ്സില്‍ താഴെയുള്ളവരാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്. ഈ പ്രായക്കുറവ് മൂലം കൊടുംതണുപ്പില്‍ കാണാതായവര്‍ക്കു ജീവഹാനി സംഭവിക്കാന്‍ സാധ്യത കൂടുതലാണെന്ന് മെഡിക്കല്‍ വിദഗ്ധര്‍ ഭയപ്പെടുന്നു.

പോലീസ് തിരച്ചില്‍ തുടരുന്നുണ്ട്. നോട്ടിംഗ്ഹാംഷയറില്‍ നിന്നുള്ള സ്പെഷ്യലിസ്റ്റ് ഡൈവര്‍മാര്‍ എത്തിയാണ് തണുത്തുറഞ്ഞ വെള്ളത്തില്‍ തെരച്ചില്‍ നടത്തുന്നത്. കുട്ടികള്‍ അപകടത്തില്‍ പെട്ടതറിഞ്ഞ് എത്തിയ പ്രദേശവാസികള്‍ നിറകണ്ണുകളോടെയാണ് തെരച്ചിലില്‍ പങ്കാളികളായത്.

വെള്ളം മറച്ചുനിന്ന ഐസിന് മുകളില്‍ കളിക്കവെയാണ് കുട്ടികള്‍ വീണുപോയതെന്നാണ് നിഗമനം. രണ്ട് കുട്ടികള്‍ നിന്ന സ്ഥലത്തെ ഐസ് പൊട്ടി താഴേക്ക് പോയപ്പോള്‍ രക്ഷിക്കാന്‍ ഓടിയെത്തിയ മറ്റുള്ളവരും അപകടത്തില്‍ പെടുകയായിരുന്നു.

Next Post

കുവൈത്ത്: മലപ്പുറം ജില്ല അസോസിയേഷന്‍ പിക്നിക്

Tue Dec 13 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: അംഗങ്ങളുടെ സൗഹൃദവും അടുപ്പവും ഊട്ടി ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ല അസോസിയേഷന്‍ പിക്നിക് സംഘടിപ്പിച്ചു. ആന്തലൂസ് പാര്‍ക്കില്‍ നടന്ന സംഗമത്തില്‍ കുവൈത്തിലെ മലപ്പുറം ജില്ലയില്‍ നിന്നുള്ള നിരവധിപേര്‍ പങ്കെടുത്തു. പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നസീര്‍ കരംകുളങ്ങര സ്വാഗതം പറഞ്ഞു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാ-കായിക വിനോദപരിപാടികള്‍ ശ്രദ്ധേയമായി. മുതിര്‍ന്നവരുടെ […]

You May Like

Breaking News

error: Content is protected !!