കുവൈത്ത്: കുവൈത്ത് ഇന്ത്യന്‍ എംബസി ‘മില്ലറ്റ്‌സ് വീക്ക്’ സമാപിച്ചു

കുവൈത്തില്‍ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ‘മില്ലറ്റ്‌സ് വീക്ക്’ സമാപിച്ചു. എംബസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അമീരി ദിവാന്‍ അണ്ടര്‍ സെക്രട്ടറി മാസിന്‍ ഈസ അല്‍ എസ്സ മുഖ്യാതിഥിയായിരുന്നു.

ദേശീയ, വിമോചന ദിനത്തോടനുബന്ധിച്ച്‌ കുവൈത്ത് ജനതയ്ക്കും സര്‍ക്കാരിനും അംബാസഡര്‍ ഡോ. ആദര്‍ശ് സൈ്വക ആശംസകള്‍ നേര്‍ന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ മില്ലറ്റുകളുടെ പ്രാധാന്യം അംബാസഡര്‍ ചൂണ്ടിക്കാട്ടി.

വാരാഘോഷഭാഗമായി പോസ്റ്റര്‍ മത്സരം, ക്വിസ് മത്സരം, ബോധവത്ക്കരണ കാമ്ബയിന്‍ തുടങ്ങി മറ്റു പരിപാടികളും സംഘടിപ്പിച്ചിരുന്നു. മുഖ്യാതിഥിയും അംബാസഡറും മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Next Post

യു.കെ: ഇംഗ്ലണ്ട് വീണ്ടും രൂക്ഷമായ വരള്‍ച്ചയിലേക്ക് 63 ശതമാനം നദികളിലും ജലനിരപ്പ് ശരാശരിക്കും താഴെ

Fri Feb 24 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: 30 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ഉണങ്ങിവരണ്ട മാസമായി ഫെബ്രുവരി. ഇതോടെ ഈ വര്‍ഷം മറ്റൊരു വരള്‍ച്ച കൂടി നേരിടേണ്ടി വരുമെന്ന ആശങ്കയാണ് ശക്തമാകുന്നത്. ബ്രിട്ടനില്‍ കൂടുതല്‍ ഹോസ്പൈപ്പ് നിരോധനങ്ങളും, ജലത്തിന്റെ ഉപയോഗത്തില്‍ നിയന്ത്രണങ്ങളും വേണ്ടിവരുമെന്ന് ഗവണ്‍മെന്റ് ഉപദേശകരായ നാഷണല്‍ ഡ്രോട്ട് ഗ്രൂപ്പ് പറഞ്ഞു.വെള്ളത്തിന്റെ ക്ഷാമം പച്ചക്കറികളുടെ ലഭ്യതയെ ബാധിക്കുമെന്നതാണ് മറ്റൊരു പ്രതിസന്ധി. യുകെയിലെ രണ്ട് പ്രധാനപ്പെട്ട കാര്‍ഷിക […]

You May Like

Breaking News

error: Content is protected !!