കുവൈത്ത്: കുവൈറ്റില്‍ അപകടത്തില്‍ പരിക്കേറ്റ മലയാളി യുവതി മരിച്ചു

കുവൈത്ത് സിറ്റി: അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കൊല്ലം കൊട്ടാരക്കര സ്വദേശി അനു ഏബല്‍ (34) നിര്യാതയായി. ലുലു എക്സ്ചേഞ്ച് സെന്റര്‍ കസ്റ്റമര്‍ കെയര്‍ മാനേജറായിരുന്നു.

ശനിയാഴ്ച വൈകിട്ട് ഫര്‍വാനിയ ദജീജില്‍ നിന്ന് ജോലി കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച്‌ കടക്കുന്നതിനിടയില്‍ അതിവേഗത്തില്‍ വന്ന വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റു അനുവിനെ ഫര്‍വാനിയ ഹോസ്പിറ്റിലില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: ഏബല്‍ രാജന്‍.പിതാവ്: കെ. അലക്സ് കുട്ടി. മാതാവ്: ജോളികുട്ടി അലക്സ്. മകന്‍ : ഹാരോണ്‍ ഏബല്‍. സഹോദരി: അഞ്ജു ബിജു (സ്റ്റാഫ് നേഴ്സ്, കുവൈത്ത്).

Next Post

യു.കെ: 85 വര്‍ഷത്തിന് ശേഷം ബിബിസി അറബിക് റേഡിയോ പ്രക്ഷേപണം നിര്‍ത്തി

Mon Jan 30 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: 85 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം ബി.ബി.സി അറബിക് റേഡിയോ പ്രക്ഷേപണം നിര്‍ത്തി. ചെലവ് ചുരുക്കലിന്റെയും ഡിജിറ്റല്‍ പ്രോഗ്രാമുകളിലേക്ക് മാറുന്നതിന്റെയും ഭാഗമായാണ് നടപടി. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് അവതാരകരായ നൂറുദ്ദീന്‍ സൊര്‍ഗി, മഹ്‌മുദ് അല്‍ മുസല്ലിം എന്നിവരാണ് റേഡിയോ പ്രക്ഷേപണം നിര്‍ത്തുന്നതായി പ്രഖ്യാപിച്ചത്. ”ഞങ്ങളുടെ സേവനത്തോടുള്ള നിങ്ങളുടെ വിശ്വസ്തതയ്ക്കും സ്നേഹത്തിനും നന്ദി പറയുന്നു. ഈ അഭിമാനകരമായ യാത്രയുടെ […]

You May Like

Breaking News

error: Content is protected !!