യു.എ.ഇ: വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം – മലയാളി വിദ്യാർത്ഥിനിയ്ക്ക് യുഎഇ ഗോൾഡൻ വിസ

ദുബായ്: വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയ മലയാളി വിദ്യാര്‍ത്ഥിനിയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു.

അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം മുഹമ്മദ് ഷഹീലിന്റെയും നഫ്സ ജിഷിയുടെയും മകളായ ഹവ്വാ സുലിനാണ് ഗോള്‍ഡന്‍ വിസ ലഭിച്ചത്. പത്ത് വര്‍ഷമാണ് യുഎഇ ഗോള്‍ഡന്‍ വിസയുടെ കാലാവധി. ലഫ്. അബ്ദു റഹ്മാനില്‍ നിന്നാണ് ഹവ്വ സുലിന്‍ വിസ ഏറ്റുവാങ്ങിയത്.

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 99% മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിനിയാണ് ഹവ്വ സുലിന്‍. ദുബായ് ന്യൂ അക്കാദമിക് സ്‌കൂളില്‍ നിന്നാണ് ഹവ്വ പഠനം പൂര്‍ത്തിയാക്കിയത്. ദുബായ് ജുമൈറ യൂണിവേഴ്സിറ്റിയില്‍ ഇസ്ലാമിക ശരീഅ നിയമ പഠനത്തില്‍ പ്രവേശനം ലഭിച്ച ആദ്യ മലയാളി വിദ്യാര്‍ഥിനിയും ഹവ്വയാണ്. നിലവില്‍ അല്‍മനാര്‍ തര്‍ബിയ വീക്കന്‍ഡ് സ്‌കൂള്‍ അധ്യാപികയായി സേവനമനുഷ്ഠിക്കുകയാണ് ഹവ്വ സുലിന്‍. അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെന്ററില്‍ നിന്നാണ് ഹവ്വ ഇസ്ലാമിക പഠനം പൂര്‍ത്തിയാക്കിയത്.

Next Post

യു.എസ്.എ: ‘ഇന്ത്യയില്‍ വിദ്വേഷ പ്രചാരകരുടെ പ്രധാന മാധ്യമം ഫേസ്ബുക്ക്, മുസ്‌ലിം വിരുദ്ധത പടര്‍ത്താന്‍ മാത്രം നിരവധി അക്കൗണ്ടുകള്‍’ - ഒന്നും കണ്ടില്ലെന്ന് നടിച്ച് സോഷ്യല്‍ മീഡിയാ ഭീമന്‍

Mon Oct 25 , 2021
Share on Facebook Tweet it Pin it Email വാഷിങ്ടണ്‍: ഇന്ത്യയിലെ വിദ്വേഷ പ്രചാരകരുടെ പ്രധാന മാധ്യമം ഫേസ്ബുക്ക്. ന്യൂയോര്‍ക്ക് ടൈസിന്റേതാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് തന്നെ നിശ്ചയിച്ച ഗവേഷകരുടെ കണ്ടെത്തലുകളാണ് ഫേസ്ബുക്ക് പുറത്തു വിട്ടിരിക്കുന്നത്. ഇന്ത്യയില്‍ വിദ്വേഷം പടര്‍ത്താനും മുസ്‌ലിം വിരുദ്ധത വളര്‍ത്താനും ഫേസ്ബുക്കിനെ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. മുസ്‌ലിം വിരുദ്ധതയും മുസ്‌ലിംകള്‍ക്കെതിരായ വെറുപ്പും പ്രചരിപ്പിക്കുന്നതില്‍ ബജ്‌റംഗ്ദള്‍ പോലുള്ളവയുടെ പങ്ക് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. ഫേസ്ബുക്കിലെ മുന്‍ ജീവനക്കാരനും വിസില്‍ബ്ലോവറുമായ […]

You May Like

Breaking News

error: Content is protected !!