യു.കെ: യുകെയിലെ മലയാളി കുടുംബത്തിലെ 21 വയസ്സുകാരന്റെ മൃതദേഹം വീടിനു സമീപത്ത് പറമ്പില്‍ കണ്ടെത്തി

മലയാളി സ്റ്റുഡന്റ് പോലീസ് ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. ഇക്കഴിഞ്ഞ മാര്‍ച്ച് 3 ന് ബറിയിലെ തന്റെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചിറങ്ങിയ അനുഗ്രഹ് അബ്രഹാമി(21)നെ കാണാതെയാവുകയായിരുന്നു. പിറ്റേന്ന് രാവിലെ വീടിനടുത്തുള്ള കാടുപിടിച്ച സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലീഡ്സ് ട്രിനിറ്റി യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായ അനുഗ്രഹ് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസിനൊപ്പം പരിശീലനവും നേടുന്നുണ്ടായിരുന്നു.

മൂന്നു വര്‍ഷത്തെ അപ്രന്റീസ്ഷിപ്പ് ഡിഗ്രിയുമായി ബന്ധപ്പെട്ട് പോലീസ് സേനയില്‍ ലഭിച്ച തൊഴിലില്‍ അനുഗ്രഹിന് നേരിടേണ്ടി വന്ന കടുത്ത മാനസിക സമ്മര്‍ദ്ദവും വിഷാദവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് അനുഗ്രഹിന്റെ മാതാപിതാക്കളായ സോണിയ അബ്രഹാമും അമര്‍ അബ്രഹാമും പറയുന്നു. പോലീസിന്റെ പക്ഷത്തു നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് മകന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അവര്‍ പറയുന്നു. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്.

അനു എന്ന് വിളിക്കുന്ന അനുഗ്രഹിന്റെ ജോലിയുടെ ഭാഗമായി 2022 ഡിസംബറില്‍ ഹാലിഫാക്സ് പോലീസ് സ്റ്റേഷനില്‍ ആയിരുന്നു നിയമിച്ചിരുന്നത്. ആദ്യമാദ്യം ജോലിയില്‍ ഏറെ താത്പര്യം കാട്ടിയ അനു പിന്നീട് തീരെ ദുഃഖിതനാവുകയായിരുന്നു എന്ന് മാതാപിതാക്കള്‍ പറയുന്നു. പിന്നീട് അനുഗ്രഹിനെ കാണ്മാനില്ല എന്ന പരാതിയുമായി ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ പോലീസിനെ സമീപിച്ചപ്പോള്‍ അവിടത്തെ പോലീസിന്റെ സമീപനവും തീരെ മോശമായിരുന്നു എന്നും അവര്‍ പറഞ്ഞു.

തങ്ങള്‍ മറ്റൊരു വംശത്തില്‍ പെട്ടവരായതിനാലാണ് ഇത്തരത്തില്‍ ഒരു അനുഭവം പോലീസില്‍ നിന്നുണ്ടായതെന്ന് അവര്‍ പറയുന്നു. മാര്‍ച്ച് 3 ന് വൈകിട്ടോടെ അനുഗ്രഹിന്റെ കാര്‍ വീടിനടുത്തുള്ള കാട്ടുപ്രദേശത്തിനരികില്‍ കണ്ടെത്തിയെങ്കിലും പോലീസ് കൂടുതല്‍ അന്വേഷിക്കാന്‍ തയ്യാറായില്ലെന്നും അവര്‍ ആരോപിക്കുന്നു. കാട്ടിനുള്ളില്‍ ഇരുട്ടത്ത് തിരയാന്‍ ഇറങ്ങുന്നത് അപകടമാണെന്നായിരുന്നു പോലീസിന്റെ വാദം. രാത്രി ആളുകള്‍ ഉറങ്ങുന്നതിനാല്‍ ഹെലികോപ്റ്റര്‍ അയക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞുവത്രെ.

ബറി സൗത്തില്‍ നിന്നുള്ള എം പിയായ ക്രിസ്റ്റ്യന്‍ വേക്ക്ഫോര്‍ഡ് അനുഗ്രഹിന്റെ കാര്യം ജനപ്രതിനിധി സഭയില്‍ ഉന്നയിച്ചു. പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായ സമീപനമാണ് അനുഗ്രഹ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് മാതാപിതാക്കള്‍ വിശ്വസിക്കുന്നതായും എം പി പാര്‍ലമെന്റിനെ അറിയിച്ചു. ഇതിനെ കുറിച്ച് ഒരു സ്വതന്ത്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൂടുതല്‍ നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ് അനുവിന്റെ മാതാപിതാക്കള്‍. ഇതിനുള്ള ചെലവുകള്‍ക്കായി അവര്‍ ഒരു കാമ്പെയിനും ആരംഭിച്ചു . അതിന്റെ ഭാഗമായി അവര്‍ പുറത്തു വിട്ട പോസ്റ്റില്‍ പറയുന്നത് ഹാലിഫാക്സ് പോലീസ് സ്റ്റേഷനില്‍ ചെന്ന് ആഴ്ച്ചകള്‍ക്ക് അകം അനു അവിടെയുണ്ടായ മോശം അനുഭവങ്ങള്‍ കുടുംബവുമായി പങ്കുവച്ചിരുന്നു എന്നാണ്. വെള്ളത്തില്‍ മുങ്ങിമരിച്ച ഒരാളുടെ മൃതദേഹം ഒറ്റക്ക് പരിശോധിക്കാന്‍ മേലധികാരി അനുഗ്രഹിനെ നിര്‍ബന്ധിതനാക്കിയതുപോലുള്ള നിരവധി അനുഭവങ്ങള്‍ അക്കൂട്ടത്തില്‍ ഉണ്ട്.

Next Post

ഒമാന്‍: ടാന്‍സാനിയ, ഗിനിയ രാജ്യങ്ങളിലേക്ക് യാത്ര ഒഴിവാക്കണമെന്ന് ഒമാന്‍

Sat Apr 1 , 2023
Share on Facebook Tweet it Pin it Email മാര്‍ബര്‍ഗ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ടാന്‍സാനിയ, ഗിനിയ എന്നീ ആഫിക്കന്‍ രാജ്യങ്ങളിലേക്ക് യാത്ര ഒഴിവാക്കണമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം. രണ്ടു രാജ്യങ്ങളിലേക്കും അത്യാവശ്യമില്ലെങ്കില്‍ യാത്ര മാറ്റിവെക്കണം. ടാന്‍സാനിയ, ഗിനിയ രാജ്യങ്ങളിലെ വൈറസ് വ്യാപനം ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് സര്‍വൈലന്‍സും എമര്‍ജന്‍സി മാനേജ്‌മെന്റ് സെന്ററും നിരീക്ഷിച്ച്‌ കൊണ്ടിരിക്കുകയാണ്. മന്ത്രാലയത്തിന്റെ ഔദ്യോഗിക ഉറവിടങ്ങളില്‍ […]

You May Like

Breaking News

error: Content is protected !!