കുവൈത്ത്: നൂതന റെക്കോഡിങ് സംവിധാനങ്ങളുമായി കുവൈത്ത് ട്രാഫിക് വകുപ്പ്

കുവൈത്ത് സിറ്റി: റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നൂതന സാങ്കേതികവിദ്യകളുമായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്മെന്റ്.

ശബ്ദവും ദൃശ്യവും റെക്കോഡ് ചെയ്യാവുന്ന കാമറകളുമായി പ്രത്യേക പട്രോളിങ് വാഹനങ്ങള്‍ വകുപ്പ് പുറത്തിറക്കി. മികച്ചതും അത്യാധുനികവുമായ സാങ്കേതികവിദ്യകളോടുകൂടിയതാണ് ഇവ. വാഹനങ്ങളിലെ കാമറകള്‍ വഴി മുന്നിലെയും പിന്നിലെയും ദൃശ്യങ്ങളും ശബ്ദങ്ങളും പകര്‍ത്താനാകും. ഗതാഗതനിയമ ലംഘനങ്ങള്‍ ഇതുവഴി കൃത്യമായി രേഖപ്പെടുത്താനാകും.

കുവൈത്തികളുടെയും പ്രവാസികളുടെയും സുരക്ഷയും കണക്കിലെടുത്തും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായാണ് പുതിയ സജ്ജീകരണമെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്മെന്റ് അറിയിച്ചു.

Next Post

കുവൈത്ത്: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് സ്‍ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു

Mon Mar 6 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് സ്‍ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായവരില്‍ വിവിധ രാജ്യക്കാരുണ്ടെന്ന് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പ്രതികളെക്കുറിച്ച്‌ മറ്റ് വിശദാംശങ്ങളൊന്നും പുറത്തിവിട്ടിട്ടില്ല. മഹ്‍ബുലയില്‍ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. രാജ്യത്ത് പൊതുസദാചാര മര്യാദകളുടെ ലംഘനവും മനുഷ്യക്കടത്തും തടയുന്നതിന് വ്യാപകമായ പരിശോധനകളാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തിവരുന്നതെന്ന് അധികൃതര്‍‍ […]

You May Like

Breaking News

error: Content is protected !!