ഒമാനില്‍ വിസ മെഡിക്കല്‍ നടപടികള്‍ ലളിതമാക്കുന്നു

മസ്കത്ത്​: പ്രവാസികള്‍ക്ക്​ ആശ്വാസം പകര്‍ന്ന്​ ഒമാനില്‍ വിസ മെഡിക്കല്‍ നടപടികള്‍ ലളിതമാക്കി അധികൃതര്‍. ഇതിന്‍റെ ഭാഗമായി സ്വകാര്യ ആരോഗ്യസ്​ഥാപനങ്ങള്‍ ഈടാക്കിയിരുന്ന പരി​ശോധന ഫീസ്​ ഒഴിവാക്കി ആരോഗ്യമന്ത്രി ഡോ.ഹിലാല്‍ ബിന്‍ അലി ബിന്‍ ഹിലാല്‍ അല്‍ സബ്തി ഉത്തരവിട്ടു.

പുതിയ ഭേദഗതികള്‍ അനുസരിച്ച്‌, പരിശോധനക്കുള്ള അപേക്ഷ സനദ് ഓഫിസുകള്‍ വഴി 30 റിയാല്‍ അടച്ച്‌ സമര്‍പ്പിക്കണം. അതിനുശേഷം, പ്രവാസികള്‍ക്ക് അംഗീകൃത സ്വകാര്യ മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങളില്‍ ഫീസ് നല്‍കാതെ ആവശ്യമായ വൈദ്യപരിശോധന നടത്താന്‍ കഴിയും.

നവംബര്‍ ഒന്ന്​ മുതല്‍ പ്രാബല്യത്തില്‍ വരും. പരിശോധന കഴിഞ്ഞുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്​ 24 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കുകയും ചെയ്യും. നേരത്തെ, പ്രവാസികള്‍ ആരോഗ്യ മന്ത്രാലയത്തില്‍ അടക്കേണ്ട ഫീസിന് പുറമെ സ്വകാര്യ ആരോഗ്യ സ്ഥാപനത്തിന് ചാര്‍ജുകള്‍ നല്‍കണമായിരുന്നു. ഇതാണ്​ അധികൃതര്‍ റദ്ദാക്കിയിരിക്കുന്നത്​.

Next Post

കരളിനെ സംരക്ഷിക്കുന്ന ഈ സൂപ്പര്‍ ഫുഡുകള്‍ നിര്‍ബന്ധമായും കഴിക്കണം

Fri Oct 7 , 2022
Share on Facebook Tweet it Pin it Email ശരീരത്തിലെ നിരവധി പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന സുപ്രധാന അവയവമാണ് കരള്‍. അമിതമായി കൊഴുപ്പുള്ള ആഹാരം കഴിച്ചും നിയന്ത്രണമില്ലാതെ മദ്യപിച്ചുമെല്ലാം കരളിന് നാം ഏല്‍പ്പിക്കുന്ന ആഘാതം ചില്ലറയല്ല. മദ്യപാനമാണ് കരളിന്റെ ആരോഗ്യത്തെ തകര്‍ക്കുന്ന പ്രധാന വില്ലന്‍. മദ്യപാനത്തിന് പുറമേ പോഷകക്കുറവ്, ചില മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, കൃത്രിമ ഭക്ഷണം, അമിത ഭക്ഷണം, വ്യായാമത്തിന്റെയും വിശ്രമത്തിന്റെയും കുറവ്, പിരിമുറുക്കം തുടങ്ങിയവയും കരളിന്റെ ആരോഗ്യത്തെ […]

You May Like

Breaking News

error: Content is protected !!