യു.കെ: പണവും ആഭരണങ്ങളും കവര്‍ന്നു ഹോട്ടല്‍മുറിയില്‍നിന്ന് ഇന്ത്യന്‍ താരത്തിന്റെ ബാഗ് മോഷണം പോയി

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്ബര 3-0ത്തിന് സ്വന്തമാക്കിയതിനു പിന്നാലെ വിവാടമടങ്ങാതെ ഇന്ത്യന്‍ വനിതാ സംഘത്തിന്റെ പര്യടനം. ഇംഗ്ലീഷ് താരം ഷാര്‍ലറ്റ് ഡീനിനെ ‘മങ്കാദിങ്ങി’ലൂടെ ദീപ്തി ശര്‍മ പുറത്താക്കിയതിനെ ചൊല്ലിയുള്ള വിവാദം പുകയുന്നതിനിടെ ഇന്ത്യന്‍ സംഘത്തെ ഞെട്ടിച്ച്‌ മോഷണ വാര്‍ത്ത. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ താനിയ ഭാട്ടിയയുടെ ബാഗാണ് ഹോട്ടല്‍ മുറിയില്‍നിന്ന് മോഷണം പോയിരിക്കുന്നത്.

താനിയ തന്നെയാണ് വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. പണവും എ.ടി.എം കാര്‍ഡുകളും വാച്ചുകളും ആഭരണങ്ങളും അടങ്ങിയ ബാഗാണ് കവര്‍ന്നിരിക്കുന്നത്. പര്യടനത്തിന്റെ ഭാഗമായി ഇന്ത്യന്‍ ടീം താമസിച്ച ലണ്ടനിലെ മാരിയറ്റ് ഹോട്ടലിലെ സ്വകാര്യ മുറിയില്‍നിന്നാണ് ബാഗ് നഷ്ടപ്പെട്ടതെന്ന് താരം ട്വിറ്ററില്‍ കുറിച്ചു. പുറത്തുനിന്ന് ആരോ തന്റെ മുറിയിലെത്തി ബാഗുമായി കടന്നുകളഞ്ഞതാണെന്നാണ് താരം ആരോപിക്കുന്നത്.

ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് തയാറാക്കിയ ഹോട്ടലിലാണ് ഇത്തരത്തിലൊരു സുരക്ഷാവീഴ്ച. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് താരം പറഞ്ഞു. മാരിയറ്റ് ഹോട്ടല്‍, ബി.സി.സി.ഐ വിമന്‍, ബി.സി.സി.ഐ, ഇ.സി.ബി ക്രിക്കറ്റ് ഹാന്‍ഡിലുകളെ ടാഗ് ചെയ്തായിരുന്നു താനിയയുടെ ട്വീറ്റ്. എത്രയും വേഗം അന്വേഷണം നടത്തി പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ കുറിച്ചു.

സംഭവത്തോട് ഹോട്ടല്‍ പ്രതികരിച്ചിട്ടുണ്ട്. സംഭവത്തില്‍ ക്ഷമചോദിച്ച ഹോട്ടല്‍ താരത്തിന്റെ പേരും മറ്റു വിവരങ്ങളും അയക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ചെയ്തത്. താമസവിവരങ്ങളും പങ്കുവയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Next Post

യുകെ: 'ബ്രിട്ടൻ കെഎംസിസി' ഓൾ യു കെ മലയാളി ഫുട്‌ബോൾ ടൂർണമെന്റ് : നോർതേൺസിനു ‌ കിരീടം

Wed Oct 5 , 2022
Share on Facebook Tweet it Pin it Email ബ്രിട്ടനിലെ മുൻ നിര മലയാളി ടീമുകളെ ഉൾപെടുത്തി കൊണ്ട് ബ്രിട്ടൻ കെഎംസിസി രണ്ടാമത് ഓൾ യു കെ മലയാളി ടൂർണമെന്റ് 2022 ഒക്ടോബർ 2 ന് ലണ്ടനിലെ ബെക്കൻഹാം മൈതാനിയിൽ അരങ്ങേറി. കാലത്ത് 11.30ന് തുടങ്ങിയ ഫുട്ബോൾ മത്സരത്തിൽ വിവിധ ടീമുകളിലായി പ്രഗത്ഭരായ കളിക്കാരുടെ സാന്നിധ്യം ടൂർണമെന്റിലെ പോരാട്ടങ്ങൾക്ക് മാറ്റുകൂട്ടി. യു കെ യിലെ 12 മുൻ നിര […]

You May Like

Breaking News

error: Content is protected !!