കുവൈത്ത് സിറ്റി: സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും പരസ്പര സ്നേഹത്തിന്റെയും പ്രതീകമായ റമദാനില്‍ സൗഹൃദ ഇഫ്താറുമായി സ്റ്റുഡൻറ്സ് ഇന്ത്യ കുവൈത്ത്.
ജാതി മത വ്യത്യാസമന്യേ മുഴുവൻ മലയാളി വിദ്യാർഥികള്‍ക്കുമായി മാർച്ച് 29ന് അബ്ബാസിയ പാകിസ്താൻ ഇംഗ്ലീഷ് സ്കൂളിലാണ് സൗഹൃദ ഇഫ്താർ. സൗഹൃദ ഇഫ്താർ കുവൈത്തിലെ വിദ്യാർഥികളുടെ ഏറ്റവും വലിയ സംഗമമാകും.
വൈകീട്ട് നാലു മുതല്‍ ആരംഭിക്കുന്ന സംഗമത്തില്‍ വ്യത്യസ്ത മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ക്യില്‍ ഫൗണ്ടേഷൻ ഡയറക്ടർ കെ.കെ.സുഹൈല്‍ മുഖ്യാതിഥിയായിരിക്കും. കുവൈത്തിലെ വിവിധ മേഖലകളിലുള്ളവരും സംഗമത്തിന്റെ ഭാഗമാകും. വിദ്യാർഥികള്‍ക്ക് എല്ലാ ഭാഗങ്ങളില്‍നിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സംഗമത്തില്‍ പങ്കെടുക്കാൻ https://forms.gle/xUeBbSpCEbnShQDL8. ഫോണ്‍-65580764.