യു.കെ: കേരളാ കോണ്‍ഗ്രസ് അറുപതാം ജന്മദിനാഘോഷവും പ്രവാസി കേരളാ കോണ്‍ഗ്രസ് യുകെ കണ്‍വെന്‍ഷനും നവംബര്‍ 11ന് കവന്‍ട്രിയില്‍

കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അറുപതാം ജന്മദിനാഘോഷത്തിന്റ്റെ പശ്ചാത്തലത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് യുകെ യുടെ നേതൃത്വത്തില്‍ ജന്മദിനാഘോഷവും കണ്‍വെന്‍ഷനും നവംബര്‍ 11 ശനിയാഴ്ച് കവന്‍ട്രി സെന്റ് ജോണ്‍ ഫിഷര്‍ ചര്‍ച്ച് ഹാളില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നതായി കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ ജിപ്സണ്‍ തോമസ് എട്ടുതൊട്ടിയില്‍ , ബിനോയ് പൊന്നാട്ട് ,ബിജു മാത്യു ഇളംതുരുത്തില്‍ , ബീറ്റാജ് അഗസ്റ്റിന്‍ എന്നിവര്‍ അറിയിച്ചു .

ശനിയാഴ്ച്ച രാവിലെ 10 :30 നു ചേരുന്ന യോഗം കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍മന്ത്രിയുമായ പി ജെ ജോസഫ് MLA വിഡിയോ കോണ്‍ഫെറെന്‍സിലൂടെ ഉദഘാടനം ചെയ്യുന്നതും കേരളാ കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ അഡ്വ: മോന്‍സ് ജോസഫ് MLA , ഡെപ്യൂട്ടി ചെയര്‍മാന്‍ അഡ്വ: ഫ്രാന്‍സിസ് ജോര്‍ജ് Ex MP , ഉന്നതാധികാരസമിതി അംഗവും കേരളാ പ്രൊഫഷണല്‍ കോണ്‍ഗ്രസ് പ്രെസിഡന്റുമായ അപു ജോണ്‍ ജോസഫ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു സംസാരിക്കുന്നതുമാണ്.

വിലാസം
St. John fisher church hall
Tiverton Rd,
Coventry
United Kingdom – CV2 3DL

കൂടുതല്‍ വിവരങ്ങള്‍ക്ക്
07453288745
07724813686
07746487711

Next Post

യു.കെ: വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് തിരിച്ചുപോരും, നെറ്റ് മൈഗ്രേഷന്‍ മൂന്നു ലക്ഷമായി തുടരുമെന്ന് റിപ്പോര്‍ട്ട്

Sat Oct 21 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: കുടിയേറ്റക്കാരെ എങ്ങിനെ ഒഴിവാക്കാമെന്ന ചിന്തയിലാണ് ഹോം ഡിപ്പാര്‍ട്ട്മെന്റ്. സ്റ്റുഡന്റ് വിസയില്‍ ഡിപ്പന്‍ഡന്റ്സിനെ കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത് ഉള്‍പ്പെടെ നടപടികള്‍ ഇതിന്റെ ഭാഗമായാണ്. എന്തായാലും ടോറി ഭരണകൂടത്തിന്റെ നടപടികള്‍ ഫലം കാണുമെന്നാണ് വിദഗ്ധരുടെ പക്ഷം.വരും വര്‍ഷങ്ങളില്‍ നെറ്റ് മൈഗ്രേഷന്‍ കാര്യമായ തോതില്‍ താഴുമെന്ന് അക്കാഡമിക് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. എന്നിരുന്നാലും ബ്രക്സിറ്റിന് മുന്‍പുള്ള നിലയായ 300,000-ല്‍ ഇത് തുടരുമെന്നാണ് പ്രവചനം. […]

You May Like

Breaking News

error: Content is protected !!