ഒമാന്‍: വെബ്സൈറ്റുകളിലും സാമൂഹിക മാധ്യമങ്ങളിലും മാര്‍ക്കറ്റിംഗ്, പ്രമോഷന്‍ തുടങ്ങിയവക്ക് നിയന്ത്രണം – അറിയിപ്പുമായി അധികൃതര്‍

മസ്‌കത്ത്: വെബ്സൈറ്റുകളിലും സാമൂഹിക മാധ്യമങ്ങളിലും മാര്‍ക്കറ്റിംഗ്, പ്രമോഷന്‍ തുടങ്ങിയവക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഒമാന്‍. വാണിജ്യ, വ്യവസായ, നിക്ഷേപ, പ്രോത്സാഹന മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് സംബന്ധമായ ബൈലോയും മന്ത്രാലയം പുറത്തിറക്കി. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച്‌ 90 ദിവസത്തിന് ശേഷം ബൈലോ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

സാമൂഹിക മാധ്യമങ്ങളിലും വെബ്സൈറ്റുകളിലും ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രചരണം നടത്തുന്നതിന് മന്ത്രാലയത്തിന്റെ വാണിജ്യകാര്യ, ഇലക്‌ട്രോണിക്, വ്യാപാര വകുപ്പില്‍ നിന്ന് ലൈസന്‍സ് നേടണമെന്ന് ബൈലോയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ നിന്നു ലഭിക്കുന്ന നിര്‍ദ്ദിഷ്ട ഫോമുകള്‍ പൂരിപ്പിച്ച്‌ ലൈസന്‍സിന് സമര്‍പ്പിക്കുകയാണ് വേണ്ടത്. അപേക്ഷ ലഭിച്ച്‌ 15 ദിവസത്തിനുള്ള തീരുമാനം അറിയാന്‍ കഴിയും.

Next Post

ഒമാന്‍: മസ്‌കത്തില്‍ ബ്യൂട്ടി സലൂണുകളില്‍ പരിശോധന തുടരുന്നു

Thu Dec 29 , 2022
Share on Facebook Tweet it Pin it Email മസ്‌കത്ത്: മസ്കത്ത് ഗവര്‍ണറേറ്റിലെ വിവിധ വിലയത്തുകളിലുള്ള ബ്യൂട്ടി സലൂണുകള്‍, സ്ത്രീകളുടെ ഹെയര്‍ ഡ്രസ്സിങ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പരിശോധന തുടരുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിന്‍റെ ഭാഗമാണ് പരിശോധന. സീബ് വിലായത്തില്‍ ദിവസങ്ങള്‍ക്കിടെ 255 ഇടങ്ങളിലാണ് പരിശോധന നടന്നത്. കാലാവധി കഴിഞ്ഞ സൗന്ദര്യവര്‍ധക വസ്തുക്കള്‍ സ്ഥാപനങ്ങളില്‍നിന്നും പിടിച്ചെടുത്തു. മറ്റു നിയമലംഘനങ്ങളും കണ്ടെത്തി. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ […]

You May Like

Breaking News

error: Content is protected !!