ഒമാന്‍: ഒമാനില്‍ കേരള വിഭാഗം വേനല്‍ തുമ്പി ക്യാമ്പ് സംഘടിപ്പിക്കുന്നു

മസ്ക്കറ്റ്: ഇന്ത്യന് സോഷ്യല് ക്ലബ് ഒമാൻ കേരളവിഭാഗം കുട്ടികള്‍ക്കായി വേനല്‍ തുമ്ബി ക്യാമ്ബ് സംഘടിപ്പിക്കുന്നു.

രണ്ടാം ക്ലാസുമുതല് പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കാണ് ക്യാമ്ബില്‍ പ്രവേശനം ലഭിക്കുക. ജൂലായ് 14, 15, 20 & 21 തീയതികളിലായി ദാര്‍ സൈറ്റിലെ ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഹാളില്‍ വച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാകും ക്യാമ്ബ് നടക്കുക.

കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ കണ്ടറിഞ്ഞ് അവയെ പരിപോഷിപ്പിക്കുന്ന വിധത്തില്‍ വിനോദ- വിജ്ഞാനപ്രദമായാണ് ക്യാമ്ബിന്റെ കരിക്കുലം തയ്യാറാക്കിയിട്ടുള്ളത്. അവധിക്കാലത്തിന്റെ ഒറ്റപ്പെടലുകളില്‍ നിന്ന് പുറത്ത് കടക്കുക, സാമൂഹ്യ ജീവിതത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ശീലങ്ങളും മൂല്യങ്ങളും സമീപനങ്ങളും സംബന്ധിച്ച ധാരണകള്‍ കുട്ടികളില്‍ എത്തിക്കുക, വായന – എഴുത്ത് – ചിത്രം – നാടകം – സംഗീതം – സിനിമ തുടങ്ങിയ സര്‍ഗ്ഗാത്മക സാധ്യതകളെ ജീവിത നൈപുണീ വികാസത്തിനായ് പ്രയോജനപ്പെടുത്താനായി കുട്ടികളെ പരിശീലിപ്പിക്കുക തുടങ്ങിയവയാണ് ഈ വര്‍ഷത്തെ ക്യാമ്ബിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍.

കേരള വിഭാഗം നിലവില്‍ വന്നതിനു ശേഷം കോവിഡ് കാലത്തൊഴികെ എല്ലാ വര്‍ഷങ്ങളിലും വളരെ വിപുലമായ രീതിയിലാണ് ക്യാമ്ബ് സംഘടിപ്പിച്ചു വരുന്നത്. ക്യാമ്ബിന്റെ പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്ന് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

Next Post

കുവൈത്ത്: കത്തോലിക്കാ കോണ്‍ഗ്രസ് അംഗവും ചങ്ങനാശ്ശേരി അതിരൂപത അംഗവുമായ ഷിനു ജേക്കബിന്റെ പിതാവ് ജേക്കബ് എബ്രഹാം നിര്യാതനായി

Mon Jul 10 , 2023
Share on Facebook Tweet it Pin it Email കുവൈത്ത്: കുവൈത്ത് കത്തോലിക്കാ കോണ്‍ഗ്രസ് അംഗവും ചങ്ങനാശ്ശേരി അതിരൂപത പൂമറ്റം സെൻറ് ആൻറണീസ് ഇടവക അംഗവുമായ ഷിനു ജേക്കബിന്റെ പ്രിയ പിതാവ് ജേക്കബ് എബ്രഹാം (77), ഇല്ലിക്കല്‍ കോട്ടയം കാര്യത്താസ് ഹോസ്പിറ്റല്‍ വച്ച്‌ നിര്യാതനായി. മൃതദേഹം ജൂലൈ 12 ബുധനാഴ്ച രാവിലെ 9 മണിക്ക് സ്വഭവനത്തില്‍ കൊണ്ടുവരുന്നതാണ്. സംസ്കാര ശുശ്രൂഷകള്‍ ജൂലൈ 12 ബുധനാഴ്ച വൈകിട്ട് മൂന്നുമണിക്ക് സ്വഭവനത്തില്‍ […]

You May Like

Breaking News

error: Content is protected !!