ഒമാന്‍: ഇന്ത്യന്‍ സ്കൂള്‍ വാദികബീര്‍ സ്പോര്‍ട്സ്

മസ്കത്ത്: ഇന്ത്യന്‍ സ്കൂള്‍ വാദികബീര്‍ വാര്‍ഷിക സ്പോര്‍ട്സ് മീറ്റും ഡ്രില്‍ ഡിസ്‌പ്ലേയും സംഘടിപ്പിച്ചു. ഒമാന്‍ സാംസ്കാരിക, കായിക യുവജന മന്ത്രാലയം സ്‌പോര്‍ട്‌സ് ആക്‌റ്റിവിറ്റി ഡയറക്ടര്‍ സമീറ അല്‍ ഷിക്കിലി മുഖ്യാതിഥിയായി. കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞ മേളയായതുകൊണ്ടുതന്നെ വളരെ ആവേശത്തോടെയായിരുന്നു വിദ്യാര്‍ഥികള്‍ മാറ്റുരച്ചത്. മാര്‍ച്ചിങ് ട്രോഫി, ചാമ്ബ്യന്‍സ് ട്രോഫി, അത്‌ലറ്റിക് ട്രോഫി എന്നിവ അശോക ഹൗസ് സ്വന്തമാക്കി.

സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് അല്‍കേഷ് ജോഷി, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയിലെ മറ്റു വിശിഷ്ട അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ ഡി.എന്‍. റാവു, വൈസ് പ്രിന്‍സിപ്പല്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍, കോഓഡിനേറ്റര്‍മാര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍, അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സീനിയര്‍ ഹെഡ് ഗേള്‍ ഗായത്രി ഹരി സ്വാഗത പ്രസംഗം നടത്തി.

സ്‌കൂളിലെ സീനിയര്‍, ജൂനിയര്‍ ഹെഡ് കൗണ്‍സിലുകളോടൊപ്പം അക്ബര്‍, അശോക, ടാഗോര്‍, വിവേകാനന്ദന്‍ എന്നീ നാല് ഹൗസുകളിലെ സംഘങ്ങളും മുഖ്യാതിഥിക്ക് സല്യൂട്ട് നല്‍കി മാര്‍ച്ച്‌ പാസ്റ്റില്‍ പങ്കെടുത്തു. ആറു മുതല്‍ എട്ടു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ അഭ്യാസ പ്രകടനവും നടന്നു. ഇന്ത്യന്‍ സ്‌കൂള്‍ ഗൂബ്ര, ഇന്ത്യന്‍ സ്‌കൂള്‍ ദാര്‍സൈറ്റ്, ഇന്ത്യന്‍ സ്‌കൂള്‍ ബൗഷര്‍, ഇന്ത്യന്‍ സ്‌കൂള്‍ വാദികബീര്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്സരങ്ങളും നടന്നു. സമാപന ചടങ്ങില്‍ ഹെഡ് ബോയ് ലേല്‍ ആല്‍വ സ്‌കൂള്‍ പതാക മുഖ്യാതിഥിക്ക് കൈമാറി.സീനിയര്‍ സ്‌പോര്‍ട്‌സ് കോഓഡിനേറ്റര്‍മാരായ മിസ് ജോവാന വര്‍ഗീസും കൃഷ്‌ഷാങ്ങും നന്ദി പറഞ്ഞു. സ്കൂള്‍ ബാന്‍ഡിന്‍റെ വാദ്യമേളങ്ങളോടെയാണ് പരിപാടിക്ക് സമാപനമായത്.

Next Post

ഒമാന്‍: കുറ്റിപ്പുറം സ്വദേശിയായ യുവാവ് ഒമാനില്‍ കുഴഞ്ഞുവീണു മരിച്ചു

Sat Dec 3 , 2022
Share on Facebook Tweet it Pin it Email മസ്കത്ത്: ഒമാനില്‍ കുറ്റിപ്പുറം സ്വദേശിയായ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കൂരട സ്വദേശി ഫാദില്‍ മുഹമ്മദ്‌ ഹനീഫ (39)യാണ് ഹൃദയാഘാതം മൂലം മരിച്ചത്‌. ദുബൈയില്‍ നിന്ന് കുടുംബസമേതം സന്ദര്‍ശനത്തിന് മസ്കത്തിലെത്തിയതായിരുന്നു. താമസ സ്ഥലത്തു നിന്നും നടക്കാനായി ഇറങ്ങിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ബൗഷര്‍ റോയല്‍ ഹോസ്പിറ്റില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: മുഹമ്മദ് ഹനീഫ. മാതാവ്: ഫാത്തിമ. ഭാര്യ: ഡോ. ഷഹ്ന. […]

You May Like

Breaking News

error: Content is protected !!