സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖയായി – ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസ്സില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖയായി. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസ്സില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമേ ഇരുത്താവൂ.

എല്‍.പി തലത്തില്‍ ഒരു ക്ലാസില്‍ പത്ത് കുട്ടികളെ വരെ ഒരു സമയം ഇരുത്താം. ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി തയ്യാറാക്കിയ കരട് മാര്‍ഗരേഖ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.

പ്രൈമറി ക്ലാസുകളില്‍ പരമാവധി പത്ത് കുട്ടികളേയും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ 20 കുട്ടികളെ വീതവും ഇരുത്തും. ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകള്‍. ആദ്യഘട്ടത്തില്‍ ഉച്ചഭക്ഷണം വിതരണമുണ്ടാവില്ല. അന്തിമ മാര്‍​ഗരേഖ നാളെ പുറത്തിറക്കിയേക്കും.

Next Post

ഇനി എ.ടി.എം രൂപത്തിൽ സ്മാർട്ട് റേഷൻ കാർഡ്

Mon Oct 4 , 2021
Share on Facebook Tweet it Pin it Email റേഷന്‍ കടയില്‍ നിന്നുമാത്രമല്ല, സപ്ളൈകോ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട കടളില്‍ നിന്ന് അവശ്യസാധനങ്ങള്‍ വാങ്ങാവുന്ന തരത്തില്‍ റേഷന്‍ കാര്‍ഡിന്റെ രൂപം മാറ്റുന്നു. നവംബര്‍ ഒന്നിന് പുറത്തിറക്കുന്ന സ്മാര്‍ട്ട് റേഷന്‍ കാര്‍ഡിലാണ് പുതിയ സേവനങ്ങള്‍കൂടി ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിടുന്നത്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തി എ.ടി.എം കാര്‍ഡിന്റെ മാതൃകയിലായിരിക്കും ഇത്. ഇതുപയോഗിച്ച്‌ സാധനങ്ങള്‍ വാങ്ങാം. പര്‍ച്ചേസ് കാര്‍ഡ് എന്ന പേരിലാകും അറിയപ്പെടുക. ബാങ്കുകളുമായി ഭക്ഷ്യമന്ത്രി […]

You May Like

Breaking News

error: Content is protected !!