കുവൈത്ത്: എല്‍.ഡി.സി രാജ്യങ്ങള്‍ക്ക് സുസ്ഥിര വളര്‍ച്ച ഉറപ്പാക്കണം -കുവൈത്ത് വിദേശകാര്യമന്ത്രി

ഇത്തരം രാജ്യങ്ങള്‍ക്ക് പിന്തുണ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ദോഹയില്‍ നടന്ന യു.എന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ കാര്യത്തില്‍ രാജ്യങ്ങള്‍ ഗുണപരമായ കുതിച്ചുചാട്ടം നടത്തിയിട്ടുണ്ടെങ്കിലും അത്തരം വളര്‍ച്ച സ്ഥിരവും സുസ്ഥിരവുമായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ഉണര്‍ത്തി.

കടം, പട്ടിണി തുടങ്ങിയ വര്‍ധിച്ചുവരുന്ന പ്രതിബന്ധങ്ങളെ മറികടക്കാന്‍ അവികസിത രാജ്യങ്ങളെ സഹായിക്കുന്നതിന് സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും കുവൈത്ത് ഉറച്ച പിന്തുണ നല്‍കുന്നത് തുടരും. അന്താരാഷ്ട്ര സമൂഹത്തിലെ കൂടുതല്‍ സഹകരണത്തിലൂടെ മാത്രമേ ഇത്തരം നടപടി വിജയിപ്പിക്കാനാകൂവെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷ മുതല്‍ ആരോഗ്യപരിപാലനം വരെയുള്ള നിര്‍ണായക മേഖലകള്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമത്തില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് മന്ത്രി ആവശ്യപ്പെട്ടു.

യു.എന്‍ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ഏകദേശം 46 രാജ്യങ്ങളെ ഏറ്റവും വികസനം കുറഞ്ഞ രാജ്യങ്ങളായി തിരഞ്ഞെടുത്തിട്ടുണ്ട്. ദോഹയിലെ നാലു ദിവസത്തെ യു.എന്‍ സമ്മേളനം പ്രസ്തുത രാജ്യങ്ങളിലെ വികസന തന്ത്രങ്ങള്‍ക്ക് ആക്കംകൂട്ടാനുള്ള ശ്രമങ്ങള്‍ ചര്‍ച്ചചെയ്യും.

Next Post

ചിട്ടയായ നീക്കത്തിലൂടെ അമിത വയര്‍ കുറച്ച്‌ ആരോഗ്യം നേടാം

Tue Mar 7 , 2023
Share on Facebook Tweet it Pin it Email അമിത വയര്‍ അനാരോഗ്യത്തിന്റെ ആദ്യ ഘട്ടമാണ്‌.ചിട്ടയായ വ്യായാമത്തിലൂടെയും ആഹാര നിയന്ത്രണത്തിലൂടെയും കുടവയര്‍ അകറ്റാം. പ്രോട്ടീന്‍ ധാരാളമുള്ള ആഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്തണം.ആവശ്യമെങ്കില്‍ ഒരു ഡയറ്റീഷ്യന്റെ സഹായം തേടാം. ഉദരപേശികള്‍ക്ക് ശക്തി നല്‍കുന്ന വ്യായാമങ്ങള്‍ പതിവായി ചെയ്യുക. ആദ്യം പ്രയാസമാണെങ്കിലും പിന്നെ വഴങ്ങിക്കിട്ടും. എയ്റോബിക് വ്യായാമങ്ങള്‍ , യോഗ, നീന്തല്‍ എന്നിവയും കുടവയര്‍ കുറയ്ക്കുന്നതിനുള്ള മികച്ച മാര്‍ഗങ്ങളാണ്. നടത്തവും കുടവയ‌ര്‍ കുറയ്‌ക്കാന്‍ […]

You May Like

Breaking News

error: Content is protected !!