കുവൈത്ത്: ആ പണം നമ്മുടേതല്ല…കാറില്‍നിന്ന് ലഭിച്ച പണം തിരികെ നല്‍കി ടാക്സി ഡ്രൈവര്‍

കുവൈത്ത് സിറ്റി: പതിവ് യാത്രയിലായിരുന്നു കഴിഞ്ഞ ദിവസവും മെഹബൂലയിലെ ടാക്സി ഡ്രൈവര്‍ ശരത്. ഇടക്ക് ഒരു ഈജിപ്ഷ്യന്‍ സ്വദേശി കാറില്‍ കയറി. സാല്‍മിയയില്‍ അദ്ദേഹം ഇറങ്ങി. തിരിച്ച്‌ വീട്ടിലെത്തിയ ശരത് ഭാര്യയുമായി ഷോപ്പിങ്ങിനായുള്ള യാത്രയിലായിരുന്നു.

അപ്പോഴാണ് കാറില്‍ ഒരു പഴ്സ് കിടക്കുന്നത് ഭാര്യ നീതുവിന്റെ ശ്രദ്ധയില്‍പെട്ടത്. 400 ദീനാറോളം പണവും ഇന്‍ഷുറന്‍സ് കാര്‍ഡും മറ്റു രേഖകളും അതിലുണ്ടായിരുന്നു. തൊട്ടു മുന്നേ കയറിയ ഈജിപ്ത് സ്വദേശിയുടേതാകും പണം എന്നതില്‍ ശരത്തിന് സംശയമില്ലായിരുന്നു. അത് തിരിച്ചേല്‍പിക്കണമെന്ന് ഇരുവരും തീര്‍ച്ചപ്പെടുത്തി.

പക്ഷേ, ആളെ കണ്ടെത്താന്‍ മാര്‍ഗമൊന്നുമില്ല. ഈ സമയം നഷ്ടപ്പെട്ട പണം കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു ഇബ്രാഹീം മുഹമ്മദ് അസബ് എന്ന ഈജിപ്ത് സ്വദേശി. കാര്‍യാത്രക്കിടെ പണം നഷടപ്പെട്ട വിവരം പലര്‍ക്കും അദ്ദേഹം കൈമാറി. കേരള ബ്രദേഴ്സ് ടാക്സി വെല്‍ഫെയര്‍ അസോസിയേഷന്‍ (കെ.ബി.ടി) വാട്സ്‌ആപ് ഗ്രൂപ്പിലും ഇത് എത്തി. ഇത് കണ്ട ശരത് കെ.ബി.ടി പ്രസിഡന്റ് ഇഖ്ബാലിനെ വിവരം അറിയിച്ചു.

തുടര്‍ന്ന് ഫോണ്‍ നമ്ബര്‍ ലഭ്യമായതോടെ ശരത് ഇബ്രാഹീം മുഹമ്മദ് അസബിനെ ബന്ധപ്പെട്ട് മെഹബൂല ബ്ലോക്ക്-3യില്‍ എത്തി പണവും വസ്തുക്കളും നേരിട്ട് തിരിച്ചേല്‍പിച്ചു. ശരത്തിന് നന്ദി അറിയിച്ച ഇബ്രാഹീം സത്യസന്ധതയെ അഭിനന്ദിച്ചു. കെ.ബി.ടി ഭാരവാഹികളും അംഗങ്ങളും ശരത്തിനെ പ്രശംസിച്ചു.13 വര്‍ഷമായി കുവൈത്തില്‍ ജോലിചെയ്യുന്ന ശരത് ചങ്ങനാശ്ശേരി സ്വദേശിയാണ്. ഭാര്യ നീതു നഴ്സാണ്. മകന്‍ ധ്യാനും ഇവര്‍ക്കൊപ്പം കുവൈത്തിലുണ്ട്.

Next Post

യു.കെ: മോര്‍ട്ട്ഗേജുകളില്‍ അധിക തിരിച്ചടവ് - മൂന്ന് മാസത്തിനിടെ 6.7 ബില്ല്യണ്‍ പൗണ്ട് തിരിച്ചടച്ചതായി റിപ്പോര്‍ട്ട്

Wed Apr 19 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: രാജ്യത്തു ഉയരുന്ന പലിശ നിരക്കുകള്‍ക്കെതിരെ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്നതിനിടെ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ വീടുകള്‍ ഏഴ് ബില്ല്യണ്‍ പൗണ്ടോളം തങ്ങളുടെ മോര്‍ട്ട്ഗേജുകളില്‍ അധികമായി തിരിച്ചടച്ചതായി റിപ്പോര്‍ട്ട്. 2022-ല്‍ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ ഭവന ഉടമകള്‍ 23.3 ബില്ല്യണ്‍ പൗണ്ടാണ് മോര്‍ട്ട്ഗേജ് ഓവര്‍-പേയ്മെന്റുകള്‍ അടയ്ക്കാനായി വിനിയോഗിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 6.7 ബില്ല്യണ്‍ പൗണ്ടെന്ന റെക്കോര്‍ഡ് തിരിച്ചടവും ഈയിനത്തില്‍ ഉണ്ടായി. 1999-ല്‍ […]

You May Like

Breaking News

error: Content is protected !!