ഒമാന്‍: സോഷ്യല്‍ മീഡിയ വഴിയും വെബ്‌സൈറ്റ് വഴിയും ബിസിനസ് നടത്തുന്നവര്‍ക്ക് ലൈസന്‍സ് വേണം

ഒമാനില്‍ സോഷ്യല്‍ മീഡിയ വഴിയും വെബ്‌സൈറ്റ് വഴിയും ബിസിനസ്, പ്രമോഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് ലൈസന്‍സ് അത്യാവശ്യമാണെന്ന് ഒമാന്‍.

വാണിജ്യ,വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ആണ് മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തുവിട്ടത്. ഓണ്‍ലൈന്‍ വഴിയാണ് മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കാനും അതിന് ഒരു പൊതുസ്വഭാവം കൊണ്ടുവരാനും വേണ്ടിയാണ് ഇത്തരത്തിലുള്ള നിയമം ഒമാന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ‘ഒമാന്‍ ബിസിനസ് പ്ലാറ്റ്‌ഫോം’ വഴി അപേക്ഷ സമര്‍പ്പിച്ച്‌ ലൈസന്‍സ് ആര്‍ക്കും സ്വന്തമാക്കാം.

Next Post

കുവൈത്ത്‌: ഒരാഴ്ചക്കിടെ നാടുകടത്തിയത് 841 പ്രവാസികളെ

Thu Feb 8 , 2024
Share on Facebook Tweet it Pin it Email കുവൈത്ത്‌ സിറ്റി: ഒരാഴ്ചക്കിടെ കുവൈത്തില്‍നിന്ന് നാടുകടത്തിയത് 841 പ്രവാസികളെ. രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകളില്‍ പിടികൂടിയ അനധികൃത താമസക്കാരെയും നിയമലംഘകരെയുമാണ്‌ നാട് കടത്തിയതില്‍ ഭൂരിപക്ഷവും. ഇതില്‍ 51 പേര്‍ പുരുഷന്മാരും 331 പേര്‍ സ്ത്രീകളുമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ അബ്ബാസിയ പ്രദേശത്ത് നടന്ന പരിശോധനയില്‍ നിരവധി പേർ പിടിയിലായി. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായി രാജ്യത്ത് കർശന പരിശോധനകള്‍ തുടരുകയാണ്. […]

You May Like

Breaking News

error: Content is protected !!