കുവൈത്ത്: യൂത്ത്‌ ഇന്ത്യ സാല്‍മിയ ഫലസ്തീൻ ഐക്യദാര്‍ഢ്യ സദസ്സ്

കുവൈത്ത് സിറ്റി: യൂത്ത്‌ ഇന്ത്യ സാല്‍മിയ ‘പൊരുതുന്ന ജനതക്കൊപ്പം’ എന്ന തലക്കെട്ടില്‍ ഫലസ്തീൻ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു.

സാല്‍മിയ സെൻട്രല്‍ ഹാള്‍ ഓഡിറ്റോറിയത്തില്‍ പരിപാടി യൂത്ത് ഇന്ത്യ പ്രസിഡന്റ് മഹ്നാസ് മുസ്തഫ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് മുനീര്‍ താഹ അധ്യക്ഷത വഹിച്ചു. യൂത്ത് ഇന്ത്യ എക്സിക്യൂട്ടീവ് അംഗം ഡോ. അലിഫ് ഷുക്കൂര്‍ ഫലസ്തീൻ സമ്ബൂര്‍ണ ചരിത്രം അവതരിപ്പിച്ചു.

കെ.ഐ.ജി സാല്‍മിയ ഏരിയ പ്രസിഡന്റ് ആസിഫ് ഖാലിദ്, ഐവ സാല്‍മിയ ഏരിയ പ്രസിഡന്റ് ഹഫ്സ ഇസ്മാഈല്‍, വെല്‍ഫെയര്‍ കുവൈത്ത് എക്സി. അംഗം സഫ്‌വാൻ നിസ്താര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശഫീഖ് ബാവ ഫലസ്തീൻ ഐക്യദാര്‍ഢ്യ കവിതയും, മഹ്‌റൂഫ് മുഹ്‍യിദ്ദീൻ സമാപനവും പ്രാര്‍ഥനയും നടത്തി. യാസീൻ നിസാര്‍ ഖിറാഅത്ത് നടത്തി.

ജവാദ് അമീര്‍ സ്വാഗതവും ശഫീഖ് ബാവ നന്ദിയും പറഞ്ഞു. മുനീര്‍, ശഫീഖ്, ജവാദ്, അൻസാര്‍, ദില്‍ഷാദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Next Post

യു.കെ: ഇന്ത്യയുടെ കണക്കു പ്രകാരം 2022ല്‍ സ്റ്റുഡന്റ് വീസയില്‍ യുകെയില്‍ എത്തിയത് 55,465 വിദ്യാര്‍ഥികള്‍, യുകെ പറയുന്നു ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് 1,42,848 വിസകള്‍ അനുവദിച്ചു

Tue Oct 24 , 2023
Share on Facebook Tweet it Pin it Email കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2022ല്‍ 55,465 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ ഉണ്ടായിരുന്നു. കൂടാതെ, 2023 ജൂണില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മൊത്തം 1,42,848 വിദ്യാര്‍ത്ഥി വിസകള്‍ അനുവദിച്ചതായി യുകെ ഗവണ്‍മെന്റിന്റെ ഹോം ഓഫീസ് അറിയിച്ചു. എന്നിരുന്നാലും, വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാനാവുന്ന ഭവനങ്ങള്‍ നല്‍കാന്‍ രാജ്യത്തിന് കഴിയുന്നില്ല. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജില്‍ (യുസിഎല്‍) ബിരുദം പൂര്‍ത്തിയാക്കിയ ശ്രദ്ധ […]

You May Like

Breaking News

error: Content is protected !!