ലോകത്തിലെ ഏറ്റവും വലിയ ബിഷ്തുമായി കുവൈത്ത് പുതിയ ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ചു. അല്‍-ബാഗ്ലി എക്സിബിഷന്റെ നേതൃത്വത്തില്‍ 48 ദിവസം എടുത്ത് നിര്‍മ്മിച്ച ബിഷ്ത് 360 മാളിലാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
സൗദി അറേബ്യ നേരത്തെ സ്ഥാപിച്ച റെക്കോര്‍ഡ് ആണ് കുവൈത്ത് മറികടന്നത്. ഗിന്നസ് ബുക്ക് ആര്‍ബിട്രേറ്റര്‍ കെന്‍സി അല്‍ ദഫ്രാവി, അല്‍-ബാഗ്ലി എക്സിബിഷന് ഉടമ റിയാദ് അല്‍ ബാഗ്ലിക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറി. അറബ് ലോകത്ത് ഏറെ പ്രചാരമുള്ള പരമ്ബരാഗത പുരുഷ വസ്ത്രമായ ബിഷ്ത് പ്രത്യേക അവസരങ്ങളിലാണ് ധരിക്കുക.