കുവൈത്ത്: അനധികൃത പണമിടപാടുകള്‍ നടത്തിയ പ്രവാസികളെ പിടികൂടി

കുവൈത്ത്: കുവൈത്തില്‍ അനധികൃത പണമിടപാടുകള്‍ നടത്തിയ പ്രവാസികളെ പിടികൂടി. കറൻസികള്‍ കൈമാറ്റം ചെയ്യുന്നതിനായി ആളുകളില്‍ നിന്ന് പണം വാങ്ങി കബളിപ്പിച്ച ആഫ്രിക്കൻ സ്വദേശികളാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇൻവെസ്റ്റിഗേഷന്റെ പിടികൂടിയത്.

പണം കൈമാറ്റം ചെയ്യുന്നതിനായി ഫീസും ഇവർ ഈടാക്കിയിരുന്നു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. പണം കൈമാറ്റം ചെയ്യുന്നതിനായി വ്യാജ ഇടപാടുകാർ, അജ്ഞാത സൈറ്റുകള്‍ എന്നിവയെ സമീപിക്കരുതെന്ന് സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Next Post

യു.കെ: പരാതി അവഗണിച്ച് പൊലീസ്, സീരിയല്‍ റേപ്പിസ്റ്റിന്റെ ആക്രമണത്തിന് ഇരയായത് നൂറിലേറെ സ്ത്രീകള്‍

Tue May 7 , 2024
Share on Facebook Tweet it Pin it Email ലണ്ടന്‍: കുഞ്ഞ് ജനിച്ച് എട്ട് മാസങ്ങള്‍ക്ക് ശേഷം ഇതാദ്യമായിട്ടാണ് ഫിയോണ രാത്രികാലം സുഹൃത്തുക്കള്‍ക്ക് ഒപ്പം ചെലവഴിക്കാന്‍ പോയത്. പക്ഷേ ഓര്‍മ്മ വരുമ്പോള്‍ ഫിയോണ ആശുപത്രിയിലാണ്. എങ്ങനെയാണ് അവിടെയെത്തിയതെന്ന് ഫിയോണക്ക് അറിയില്ലായിരുന്നു. നടന്ന കാര്യങ്ങള്‍ കൃത്യമായ രീതിയില്‍ ഓര്‍ത്ത് എടുക്കാന്‍ സാധിക്കുന്നില്ല. തലേദിവസം വൈകുന്നേരത്തേ സംഭവങ്ങളില്‍ ഓര്‍മ്മയുള്ളത് കറുത്ത ടാക്‌സി കാറില്‍ വീട്ടിലേക്കുള്ള യാത്ര മാത്രമാണ്. സംസാരശീലനായ ഡ്രൈവര്‍ അയാള്‍ക്ക് […]

You May Like

Breaking News

error: Content is protected !!