കുവൈത്ത്: ‘പ്രവാസി ക്ഷേമനിധി സാങ്കേതിക തകരാര്‍ പരിഹരിക്കണം’

കുവൈത്ത് സിറ്റി: കേരള പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം നല്‍കല്‍ നടപടി വൈകുന്നത് ഉടന്‍ പരിഹരിക്കണമെന്ന് തൃക്കരിപ്പൂര്‍ മണ്ഡലം കുവൈത്ത് കെ.എം.സി.സി ആവശ്യപ്പെട്ടു.

മുന്‍ കാലങ്ങളില്‍ അപേക്ഷ നല്‍കി വൈകാതെ അംഗത്വ കാര്‍ഡ് ലഭിച്ചിരുന്നു. എന്നാല്‍ നൂറുകണക്കിന് അപേക്ഷകളില്‍ മാസങ്ങളായിട്ടും കാര്‍ഡ് കിട്ടാത്ത സ്ഥിതിയിലാണ്. കാര്‍ഡ് ലഭിക്കാത്തതിനെ കുറിച്ച്‌ അന്വേഷിക്കുമ്ബോള്‍ സോഫ്റ്റ്‌വെയര്‍ തകരാര്‍ എന്ന മറുപടിയാണ് നിരന്തരം ലഭിക്കുന്നത്.

വിദേശ രാജ്യങ്ങളില്‍ ജോലിചെയ്യുന്ന പ്രവാസി മലയാളികള്‍, രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് കേരളത്തില്‍ മടങ്ങിയെത്തിയവര്‍, ഇതരസംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന മലയാളികള്‍ എന്നിവരാണ് പദ്ധതിയില്‍ അംഗങ്ങളായി ചേര്‍ന്നിട്ടുള്ളത്. അഞ്ചുവര്‍ഷം അംശാദായം അടച്ചവര്‍ക്ക് 60 വയസ്സ് കഴിഞ്ഞാല്‍ പെന്‍ഷന് അപേക്ഷിക്കാം. അംഗത്വം നല്‍കുന്ന നടപടികള്‍ മുടങ്ങിക്കിടക്കുന്ന കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ എം. രാധാകൃഷ്ണന്‍, മറ്റ് അധികാരികള്‍ എന്നിവര്‍ക്ക് പരാതികള്‍ അയച്ച്‌ വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് കുവൈത്ത് കെ.എം.സി.സി തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഖാദര്‍ കൈതക്കാട്, ആക്ടിങ് ജന. സെക്രട്ടറി നൗഷാദ് ചന്തേര എന്നിവര്‍ അറിയിച്ചു.

Next Post

യു.കെ: ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിക്കാന്‍ വിദേശത്ത് നിന്ന് കര്‍ഷകരെ കൊണ്ടുവരാനൊരുങ്ങി സര്‍ക്കാര്‍, 45000 വിസകള്‍ അനുവദിക്കും

Mon May 15 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ബ്രിട്ടനില്‍ ഭക്ഷ്യവസ്തുക്കളുടെ വില പരിധിവിട്ട് നാള്‍ക്ക് നാളെന്നോണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ഋഷി സുനക് ഫുഡ് ഇന്റസ്ട്രി ലീഡര്‍മാരുമായി നിര്‍ണായക ചര്‍ച്ചകള്‍ നടത്തുമെന്ന് റിപ്പോര്‍ട്ട്. വര്‍ധിച്ച് വരുന്ന വില സ്ഥാപനങ്ങളെയും കുടുംബങ്ങളെയും കടുത്ത പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണീ ചര്‍ച്ച. ഭക്ഷ്യോല്‍പന്നങ്ങളുടെ ഉല്‍പാദനവും വില്‍പനയും എത്തരത്തില്‍ മെച്ചപ്പെടുത്താമെന്നും ഉല്‍പാദനം വര്‍ധിപ്പിക്കാമെന്നും ഈ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും. റഷ്യ ഉക്രയിനിലേക്ക് അധിനിവേശം […]

You May Like

Breaking News

error: Content is protected !!