ഒമാന് തോല്‍വി – ഏകദിന പരമ്ബര സമനിലയില്‍

മസ്കത്ത്: ഏകദിന ക്രിക്കറ്റ് പരമ്ബരയിലെ രണ്ടാമത്തെ മത്സരത്തില്‍ ഒമാനെതിനെ പാപുവന്യൂഗിനിയക്ക് വിജയം. അമീറാത്തിലെ ക്രിക്കറ്റ് ഗ്രൗണ്ട് ടർഫ് ഒന്നില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ആതിഥേയരെ പരാജയപ്പെടുത്തിയത്.

ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്ബര സമനിലയില്‍ കലാശിച്ചു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഒമാൻ 49.1 ഓവറില്‍ 243 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.

മറു പടി ബാറ്റിങ്ങിനിറങ്ങിയ പാപുവ ന്യൂ ഗിനിയ അഞ്ച് പന്ത് ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയം കാണുകയായിരുന്നു. ലെഗ സിയാക്ക (70), ഹിരിഹിരി (66*) എന്നിവരുടെ മികവാണ് പാപുവ ന്യൂ ഗിനിയയെ വിജയത്തിലെത്തിച്ചത്. ചാദ് സോപർ, സെസെ ബഹു എന്നിവർ മുന്ന് വീതവും അസ്സാദ് വാല രണ്ടും വിക്കറ്റുകള്‍ പാപുവ ന്യൂ ഗിനിയക്ക് വേണ്ടി എടുത്തു.

ഒമാൻ ബാറ്റിങ് നിരയില്‍ ശുഹൈബ് ഖാൻ (59), ഖാലദ് കൈല്‍ (42), അയാൻ ഖാൻ (35) എന്നിവരൊഴികെ മറ്റാർക്കും കാര്യമായ സംഭാവന നല്‍കാൻ കഴിഞ്ഞില്ല. ഒമാനുവേണ്ടി സീഷാൻ മഖ്സൂദ് രണ്ട് വിക്കറ്റെടുത്തു. ആദ്യ മത്സരത്തില്‍ ഒമാൻ നാല് വിക്കറ്റിന് വിജയിച്ചിരുന്നു.പരമ്ബയിലെ ട്വന്‍റി20 മത്സരങ്ങള്‍ ആറുമതല്‍ എട്ടുവരെ നടക്കും. ട്വന്‍റി20 ലോകകപ്പിന്‍റെ മുന്നൊരുക്കത്തിന്‍റെ ഭാഗമായാണ് ഒമാൻ മത്സരത്തെ കാണുന്നത്.

Next Post

ഒമാൻ: മസ്കറ്റില്‍ ലേബര്‍ ക്യാമ്ബിന് തീവെച്ച ബംഗാളി അറസ്റ്റില്‍

Wed Mar 6 , 2024
Share on Facebook Tweet it Pin it Email മസ്കറ്റ്: ലേബർ ക്യാമ്ബിന് തീവെച്ച പ്രവാസി തൊഴിലാളിയെ റോയല്‍ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. അല്‍ കാമില്‍ അല്‍ വാഫി വിലായത്തിലായിരുന്നു സംഭവം. ലേബർ ക്യാമ്ബിലെ തന്നെ താമസക്കാരനായ ഇയാള്‍ താമസിക്കുന്ന സ്ഥലം തീവെച്ച്‌ നശിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അന്വേഷണം നടത്തിയ ശർഖിയ പോലീസ് കമാൻഡ് ആണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ബംഗ്ലാദേശ് സ്വദേശിയാണെന്നാണ് ലഭിക്കുന്ന വിവരം.

You May Like

Breaking News

error: Content is protected !!