ഒമാന്‍: ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദേശം ഒമാന്‍ സുല്‍ത്താന് കൈമാറി

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം ഒമാൻ ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖിന് കൈമാറി. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലല്‍ന്റെ ഒമാൻ സന്ദര്‍ശനത്തിന്‍റെ ഭാഗമായി അല്‍ ബര്‍ക്ക കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദേശം സുല്‍ത്താന് കൈമാറിയത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ സഹകരണത്തിന്റെ വിവിധ വശങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് സന്ദേശം.

അജിത് ഡോവല്‍ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ ബുസൈദിയുമായും കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തെക്കുറിച്ചും സാങ്കേതിക, സൈനിക, ഖനന മേഖലകളിലെ സഹകരണത്തിന്റെ വശങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.

Next Post

കുവൈത്ത്: കുവൈത്ത് കേരള ഇസ്ലാഹീ സെന്റര്‍ ഫര്‍ഹ ഈദ് പിക്‌നിക്ക് സംഘടിപ്പിക്കുന്നു

Mon Jun 26 , 2023
Share on Facebook Tweet it Pin it Email ബലി പെരുന്നാള്‍ പിറ്റേന്ന് സുലൈബിക്കാത്ത് സ്പോട്സ് ക്ലബ്ബില്‍ വെച്ച്‌ കുവൈത്ത് കേരള ഇസ്ലാഹീ സെൻറിന്റെ ആഭിമുഖ്യ ത്തില്‍ ഫര്‍ഹ ഈദ് പിക്‌നിക്ക് സംഘടിപ്പിക്കുന്നു. വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും, സ്ത്രീകള്‍ക്കും, വ്യത്യസ്ത മത്സര പരിപാടികള്‍ ഉണ്ടായിരിക്കും. പരിപാടിയിലേക്ക് സെന്ററിന്റെ യൂണിറ്റുകളില്‍ നിന്ന് വാഹന സൗകര്യമുണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

You May Like

Breaking News

error: Content is protected !!