യു.കെ: ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിക്കാന്‍ വിദേശത്ത് നിന്ന് കര്‍ഷകരെ കൊണ്ടുവരാനൊരുങ്ങി സര്‍ക്കാര്‍, 45000 വിസകള്‍ അനുവദിക്കും

ലണ്ടന്‍: ബ്രിട്ടനില്‍ ഭക്ഷ്യവസ്തുക്കളുടെ വില പരിധിവിട്ട് നാള്‍ക്ക് നാളെന്നോണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ഋഷി സുനക് ഫുഡ് ഇന്റസ്ട്രി ലീഡര്‍മാരുമായി നിര്‍ണായക ചര്‍ച്ചകള്‍ നടത്തുമെന്ന് റിപ്പോര്‍ട്ട്. വര്‍ധിച്ച് വരുന്ന വില സ്ഥാപനങ്ങളെയും കുടുംബങ്ങളെയും കടുത്ത പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണീ ചര്‍ച്ച. ഭക്ഷ്യോല്‍പന്നങ്ങളുടെ ഉല്‍പാദനവും വില്‍പനയും എത്തരത്തില്‍ മെച്ചപ്പെടുത്താമെന്നും ഉല്‍പാദനം വര്‍ധിപ്പിക്കാമെന്നും ഈ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും. റഷ്യ ഉക്രയിനിലേക്ക് അധിനിവേശം നടത്തിയതിനെ തുടര്‍ന്ന് പ്രവര്‍ത്തന ചെലവുകള്‍ വാണം പോലെ കുതിക്കുന്നതിനാല്‍ കര്‍ഷകരും ബിസിനസുകളും വന്‍ പ്രതിസന്ധിയിലാവുകയും അവര്‍ വില കൂട്ടാന്‍ നിര്‍ബന്ധിതരാവുകയുമായിരുന്നു. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ വില ഇത്തരത്തില്‍ വര്‍ധിച്ചത് ബ്രിട്ടീഷ് മാര്‍ക്കറ്റുകളിലും കാര്യമായി അനുഭവപ്പെടുന്നുണ്ട്. പഴങ്ങളും പച്ചക്കറികളും വിളവെടുക്കുന്ന ജോലിക്കാരെ വിദേശങ്ങളില്‍ നിന്ന് റിക്രൂട്ട് ചെയ്യുന്നതിനായി രാജ്യത്തെ കര്‍ഷകര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ 45,000 വിസകള്‍ വാഗ്ദാനം ചെയ്യുമെന്നാണ് പുതിയ കൂടിക്കാഴ്ചക്ക് മുമ്പ് സര്‍ക്കാര്‍ ഓഫര്‍ ചെയ്തിരിക്കുന്നത്.

ഇത്തരം ജോലിക്കാരുടെ അഭാവം കാര്‍ഷിക മേഖലയില്‍ രൂക്ഷമായതിനാല്‍ രാജ്യത്ത് വിളയുന്ന ഭക്ഷ്യ വിഭവങ്ങള്‍ പോലും നേരാം വണ്ണം ശേഖരിച്ച് സംസ്‌കരിക്കാന്‍ ആളില്ലാത്ത അവസ്ഥ പരിഹരിക്കാനാണിത്. രാജ്യത്തേക്കുള്ള കുടിയേറ്റത്തില്‍ കുറവുണ്ടായ സാഹചര്യത്തില്‍ ഇവിടുത്തുകാരെ ഇത്തരം കാര്‍ഷിക ജോലികള്‍ക്ക് പരിശീലിപ്പിച്ച് നിയമിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാത്തതിന് യുക്തമായ കാരണം കണ്ടെത്താന്‍ ഇനിയും സാധിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി നേരത്തെ ഹോം സെക്രട്ടറി സ്യൂല്ല ബ്രാവര്‍മാന്‍ രംഗത്തെത്തിയിരുന്നു. ഭക്ഷ്യ വിലകള്‍ കുതിച്ചുയരുന്നതിന് കടിഞ്ഞാണിടാന്‍ ഭാവിയിലെ വ്യാപാരക്കരാറുകളില്‍ കര്ഷകരുടെ താല്‍പര്യങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കുമെന്നും സര്‍ക്കാര്‍ ഉറപ്പേകുന്നു. ഹോര്‍ട്ടി കള്‍ച്ചര്‍ ആന്‍ഡ് എഗ് സപ്ലൈ ചെയിനുകള്‍ കര്‍ഷകര്‍ക്ക് നീതിപൂര്‍വകമായ വിലയേകുന്നുവെന്ന് ഉറപ്പ് വരുത്തുമെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു.രാജ്യത്ത് ഭക്ഷ്യ വിലകള്‍ കുതിച്ചുയരുന്നതാണ് ജനങ്ങളുടെ ജീവിതച്ചെലവേറുന്നതിന് പ്രധാന കാരണമായി കണ്ടെത്തിയിരിക്കുന്നത്. അതിനെ തുടര്‍ന്നാണ് ഭക്ഷ്യവിലകള്‍ പിടിച്ച് നിര്‍ത്തുന്നതിനായി നിര്‍ണായക നീക്കങ്ങളുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

Next Post

ഒമാന്‍: സര്‍ഗവേദി നാടകോത്സവം വെള്ളിയാഴ്ച

Tue May 16 , 2023
Share on Facebook Tweet it Pin it Email സലാല: സര്‍ഗ്ഗവേദി സലാല സംഘടിപ്പിക്കുന്ന ആറാമത് ഏകദിന നാടകോത്സവം മെയ് 19ന് വെള്ളിയാഴ്ച നടക്കും. വാലി ഓഫീസിന് സമീപത്തായി മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആന്റ് ടൂറിസത്തിന് കീഴിലുള്ള മ്യൂസിയം ഹാളിലാണ് പരിപാടി നടക്കുക. നാല് നാടകങ്ങളാണ് അരങ്ങേറുക. എസ്.എന്‍ കലാവേദി അവതരിപ്പിക്കുന്ന ചുഴി, കെ.എസ്.കെ സലാല അവതരിപ്പിക്കുന്ന അലാക്കിന്റെ അവുലും കഞ്ഞീം, സലാല ഫ്രണ്ട്‌സ് ആന്റ് ഫാമിലി അവതരിപ്പിക്കുന്ന […]

You May Like

Breaking News

error: Content is protected !!