തൊണ്ടവേദനയ്ക്കുള്ള പ്രകൃതിദത്ത പരിഹാരം- തൊണ്ടവേദന അകറ്റാന്‍ ഇഞ്ചി ഇങ്ങനെ ഉപയോഗിക്കാം

ലോകമെമ്ബാടും നൂറ്റാണ്ടുകളായി വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഒരു മികച്ച സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. പ്രകൃതിദത്തമായ ആന്റിഓക്‌സിഡന്റാണ് ഇഞ്ചി. കൂടാതെ ഇഞ്ചിക്ക് ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. തൊണ്ടവേദന ഉള്‍പ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്‌നങ്ങളെ ചികിത്സിക്കുന്നതില്‍ ഇഞ്ചി വളരെ ഫലപ്രദമായ ഒരു സുഗന്ധവ്യഞ്ജനമാണ്.

ഇഞ്ചി ചായ: തൊണ്ടവേദന ശമിപ്പിക്കാന്‍ ഇഞ്ചി ഉപയോഗിക്കുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്. ഇഞ്ചി ചായ കുടിക്കുക എന്നതാണ് ഒരു മാര്‍ഗം. ഇഞ്ചി ചായ ഉണ്ടാക്കാന്‍, ഒരു ചെറിയ കഷണം ഇഞ്ചി തൊലി കളഞ്ഞ് അരിഞ്ഞ് ഒരു കപ്പില്‍ ഇടുക. ഇതിലേക്ക് ചൂടുവെള്ളം ഒഴിക്കുക. ഇത് കുറച്ച്‌ മിനിറ്റ് വയ്ക്കുക. കൂടുതല്‍ രുചിക്കായി അല്‍പം തേനോ നാരങ്ങ നീരോ ചേര്‍ക്കുക. ചെറുചൂടോടെ ഇഞ്ചി ചായ കുടിക്കുന്നത് തൊണ്ടയിലെ വേദനയും വീക്കവും കുറയ്ക്കാന്‍ സഹായിക്കും.

ഇഞ്ചി ചതച്ചിട്ട വെള്ളം കൊണ്ട് ഗാര്‍ഗിള്‍ ചെയ്യുക: ചെറിയ കഷ്ണം ഇഞ്ചി ചതച്ച്‌ ചൂടുവെള്ളത്തില്‍ ഇടുക. അല്‍പ്പനേരം വച്ചതിന് ശേഷം ഈ മിശ്രിതം അരിച്ചെടുത്ത് ഗാര്‍ഗിള്‍ ചെയ്യുകയോ മൗത്ത് വാഷായി ഉപയോഗിക്കുകയോ ചെയ്യാം.

ഭക്ഷണത്തില്‍ ഇഞ്ചി ചേര്‍ക്കുക: നിങ്ങളുടെ ഭക്ഷണത്തില്‍ ഇഞ്ചി ചേര്‍ക്കുന്നതും തൊണ്ടവേദന കുറയ്ക്കാനും തൊണ്ടയിലെ വീക്കം കുറയ്ക്കാനും സഹായിക്കും. തൊണ്ടവേദനയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സൂപ്പുകളിലോ മറ്റ് വിഭവങ്ങളിലോ ചെറിയ അളവില്‍ ഇഞ്ചി അരച്ച്‌ ചേര്‍ക്കുക. ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ ചെറിയ കഷ്ണം ഇഞ്ചി ചേര്‍ത്ത് ദിവസം മുഴുവന്‍ കുടിക്കുന്നത് തൊണ്ടയ്ക്ക് ആശ്വാസം പകരും.

ഇഞ്ചി കഴിക്കുന്നത് പൊതുവെ സുരക്ഷിതമാണെങ്കിലും ചില മരുന്നുകളുമായി ഇഞ്ചി വിരുദ്ധ ഗുണം ഉണ്ടാക്കും. ചില രോഗാവസ്ഥകള്‍ക്ക് മരുന്നു കഴിക്കുന്നവര്‍ക്ക് ഇഞ്ചി അനുയോജ്യമാകണമെന്നില്ല. ഗര്‍ഭിണികള്‍, രക്തസ്രാവ വൈകല്യങ്ങളുടെ ചരിത്രമുള്ളവര്‍, രക്തം കട്ടി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍ എന്നിവര്‍ തൊണ്ടവേദനയ്ക്ക് ശമനം ലഭിക്കാന്‍ ഇഞ്ചി ഉപയോഗിക്കുന്നതിന് മുന്‍പ് ഡോക്ടറുമായി കൂടിക്കാഴ്ച നടത്തുകയോ ആശയവിനിമയം നടത്തുകയോ ചെയ്യേണ്ടത് പ്രധാനമാണ്.

തൊണ്ടവേദന ചികിത്സിക്കുന്നതിനുള്ള പ്രകൃതിദത്തവും ഫലപ്രദവുമായ മാര്‍ഗമാണ് ഇഞ്ചി. നിങ്ങള്‍ ഇഞ്ചി ചായ കുടിക്കുകയോ, ഇഞ്ചി വെള്ളം ഉപയോഗിച്ച്‌ ഗാര്‍ഗിള്‍ ചെയ്യുകയോ, അല്ലെങ്കില്‍ ഇഞ്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ തൊണ്ടയിലെ വീക്കം കുറയ്ക്കാനും വേദന കുറയ്ക്കാനും കഴിയും. എന്നാല്‍, ഇഞ്ചി മിതമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുക.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കല്‍ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

Next Post

ഒമാന്‍: മഴ- ശുചീകരണവുമായി മുനിസിപ്പാലിറ്റികള്‍

Sat Dec 31 , 2022
Share on Facebook Tweet it Pin it Email മസ്കത്ത്: കനത്തമഴയെ തുടര്‍ന്ന് വിവിധ ഗവര്‍ണറേറ്റുകളില്‍ അടിഞ്ഞുകൂടിയ മാലിന്യം നീക്കാന്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. തെക്കന്‍ ബാത്തിന, മസ്കത്ത് മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തിലായിരുന്നു ശുചീകരണയജ്ഞം. റോഡുകളില്‍ അടിഞ്ഞുകൂടിയ കല്ലുകളും മറ്റും മണ്ണുമാന്തി യന്ത്രത്തിന്‍റെ സഹായത്തോടെയായിരുന്നു നീക്കിയത്. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലത്തുനിന്ന് ഒഴുകിപ്പോകാനുള്ള നടപടികളും അധികൃതര്‍ സ്വീകരിച്ചു. വെള്ളം താഴ്ന്ന ഇടങ്ങളിലെല്ലാം ഊര്‍ജിതമായ ശുചീകരണ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ നടന്നത്. റോഡുകളിലെ ചളിയും കല്ലുമെല്ലാം […]

You May Like

Breaking News

error: Content is protected !!