യു.കെ: ലണ്ടനില്‍ നിന്നു കാറില്‍ പുറപ്പെട്ടു, അമ്പതാം ദിവസം ഡൽഹിയിലെത്തി; 23000 കിലോമീറ്റര്‍ റോഡ് മാര്‍ഗം ചെയ്തത് മലയാളി സംഘം

ലണ്ടനില്‍ നിന്ന് റോഡ് മാര്‍ഗം കേരളത്തിലേക്കുള്ള യാത്രയില്‍ അമ്പതാം ദിവസം ഡല്‍ഹിയിലെത്തി അഞ്ചു മലയാളികളടങ്ങുന്ന സംഘം. 13 രാജ്യങ്ങളും 23,000 കിലോമീറ്ററുകളും പിന്നിട്ടാണ് ഇവരെത്തിയത്. മൂന്നുപേര്‍ യു.കെ.പൗരന്മാര്‍, രണ്ടുപേര്‍ ദുബായിയില്‍ ജോലിചെയ്യുന്നവര്‍.

യു.കെ. പൗരന്മാരായ കോട്ടയ്ക്കല്‍ എടരിക്കോട് നാരത്തടം ആര്‍.എം.എല്‍ ഹൗസില്‍ മൊയ്തീന്‍, കാടമ്പുഴ മാറാക്കര മെലാദിനില്‍ സുബൈര്‍, കരയക്കാട് വടക്കേപീഡിയക്കല്‍ മുസ്തഫ, ദുബായില്‍ ജോലിചെയ്യുന്ന കോട്ടയ്ക്കല്‍ കുറ്റിപ്പാല ഷാഫി തൈക്കാടന്‍, ഹുസൈന്‍ കുന്നത്ത് എന്നിവരാണ് പാകിസ്താന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ചുറ്റിസഞ്ചരിച്ച് ഇന്ത്യയിലെത്തിയിരിക്കുന്നത്.

അഞ്ചുലക്ഷം രൂപയാണ് ആളൊന്നിനു യാത്രക്കായി വകയിരുത്തിയത്. ദുബായില്‍ ജോലിചെയ്യുന്ന രണ്ടുപേര്‍ കൂടി ലണ്ടനിലെത്തിയതോടെ സെപ്റ്റംബര്‍ 18-ന് യാത്ര ലണ്ടനില്‍ നിന്ന് കിക്ക് ഓഫ് ചെയ്തു. ലണ്ടനില്‍ നിന്ന് തുടങ്ങി, ഫ്രാന്‍സ്, ലക്സന്‍ബര്‍ഗ്, ജര്‍മനി, ഓസ്ട്രിയ, സ്ലോവീനിയ, ക്രോയേഷ്യ, സെര്‍ബിയ, ബള്‍ഗേറിയ, ഗ്രീസ് , തുര്‍ക്കി, ഇറാന്‍, പാകിസ്താന്‍ വഴി ഇന്ത്യയിലേക്ക്.

മെഴ്സിഡസ് ജി-ക്ലാസ് വാഹനമാണ് തിരഞ്ഞെടുത്ത്. പോര്‍ട്ടബിള്‍ ശൗചാലയവും പാചകത്തിനുള്ള സാമഗ്രികളും ടെന്‍ഡും ഉള്‍പ്പടെ സകലതും വാഹനത്തിനുള്ളിള്‍ തയാറാക്കി.

യാത്രയുടെ തയാറെടുപ്പുകള്‍ക്കും യാത്രയിലുടനീളവും ഗൂഗിളായിരുന്നു പ്രധാന സഹായി. സംഘത്തില്‍ മൂന്നുപേര്‍ ഡ്രൈവിങ് മേഖലയില്‍ ജോലിചെയ്യുന്നവരായതിനാല്‍തന്നെ യാത്ര കൂടുതല്‍ സുഗമമായി.

Next Post

യുകെ മലയാളികൾക്ക് ആവേശമായി 'മാനാഞ്ചിറ ഫെസ്റ്റ്' നോർത്താംപ്ടണിൽ സമാപിച്ചു

Tue Nov 14 , 2023
Share on Facebook Tweet it Pin it Email ഒരിക്കൽ കൂടി നോർത്താംപ്ടൺ മലയാളി സൗഹൃദത്തിൻ്റെ ചരിത്ര നിമിഷങ്ങൾക്ക് സാക്ഷിയായി. യുകെ മലയാളികൾക്ക് അഭിമാന നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ട് മലയാളികളുടെ കൂട്ടായ്മയായ ‘നമ്മുടെ കോഴിക്കോട് ‘ നോർത്താംപ്ടണിൽ നടത്തിയ‘മാനാഞ്ചിറ ഫെസ്റ്റ് 2023’ വിത്യസ്ത പരിപാടികൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി. ലണ്ടനിലെ മലബാർ മലയാളികളുടെ കൂട്ടായ്മയായ ‘നമ്മുടെ കോഴിക്കോടി’ൻ്റെ പരിപാടികൾ പ്രസിഡന്റ് മുഹമ്മദ് കേളോത്ത് ഉൽഘാടനം ചെയ്തു. ഉൽഘാടന […]

You May Like

Breaking News

error: Content is protected !!