യുകെ മലയാളികൾക്ക് ആവേശമായി ‘മാനാഞ്ചിറ ഫെസ്റ്റ്’ നോർത്താംപ്ടണിൽ സമാപിച്ചു

ഒരിക്കൽ കൂടി നോർത്താംപ്ടൺ മലയാളി സൗഹൃദത്തിൻ്റെ ചരിത്ര നിമിഷങ്ങൾക്ക് സാക്ഷിയായി. യുകെ മലയാളികൾക്ക് അഭിമാന നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ട് മലയാളികളുടെ കൂട്ടായ്മയായ ‘നമ്മുടെ കോഴിക്കോട് ‘ നോർത്താംപ്ടണിൽ നടത്തിയ
‘മാനാഞ്ചിറ ഫെസ്റ്റ് 2023’ വിത്യസ്ത പരിപാടികൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി. ലണ്ടനിലെ മലബാർ മലയാളികളുടെ കൂട്ടായ്മയായ ‘നമ്മുടെ കോഴിക്കോടി’ൻ്റെ പരിപാടികൾ പ്രസിഡന്റ് മുഹമ്മദ് കേളോത്ത് ഉൽഘാടനം ചെയ്തു. ഉൽഘാടന പ്രസംഗത്തിൽ രാജ്യത്തെ മതസൗഹാർദ്ദത്തെ കുറിച്ചും മലബാറിൻ്റെ ആഥിത്യ മര്യാദയെ കുറിച്ചും കോഴിക്കോടിൻ്റെ ചരിത്രപ്രാധാന്യത്തെക്കുറിച്ചും അദ് ദേഹം സൂചിപ്പിച്ചു. അന്യം നിന്നുപോവുന്ന കലാരൂപങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത വിദേശ മലയാളികൾക്ക് കുടിയുണ്ടെന്ന് അദ് ദേഹം എടുത്തു പറഞ്ഞു.

ഞാറായ്ച്ച ഉച്ചയ്ക്ക 12 മണിക്കാരംഭിച്ച പരിപാടിയിൽ സി.എ ജോസഫ് (പ്രസിഡൻ്റ് ഓഫ് മലയാളം മിഷൻ യു.കെ.ചാപ്റ്റർ പ്രസിഡൻ്റ്) മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ഡോ.റിയാസ്, സെക്രട്ടറി ഡൽബെർട് എന്നിവർ ആശംസ പ്രസംഗം നടത്തി. പ്രൗഡഗംഭീരമായ ചടങ്ങിന് മിഥുൻ നന്ദി രേഖപ്പെടുത്തി.

കലാപരിപാടികൾക്ക് എക്സിക്യുട്ടീവ് മെമ്പേഴ്സ് ഒന്നടങ്കം ദീപം തെളിയിച്ചത് കൗതുകമായ അനുഭവമായിരുന്നു. സ്റ്റേജ് ഷോക്ക് ഷൈനിഷ്, ശ്യാം, ജയിൻ നിനിധ തോമസ് എന്നിവർ നേതൃത്വം നൽകി. സിയാദ്, അസീസ്, ജംഷി, തൗഫീർ, ആഖിബ് എന്നിവർ ചടങ്ങിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഉച്ചക്ക്‌ ആരംഭിച്ച പരിപാടികൾ രാത്രിയോടെയാണ് അവസാനിച്ചത്.ചടങ്ങിൽ 500ലധികം ആളുകൾ പങ്കെടുത്തു. മലബാറിൻ്റെ ഇഷ്ട വിഭവങ്ങളായ ഉന്നക്ക, ചട്ടിപ്പത്തിരി, മുട്ടമാല മുട്ടസുർക്ക, കോഴിയട കല്ലുമ്മക്കായ ഇന്റർനാഷണൽ ബ്രാൻഡായ ഹണി സ്പെഷ്യൽ കേക്കിന്റെ ഹെവൻ സ്മൂത്തി, കുലുക്കിസര്ബത്, കണ്ണൂർ ഷേക്ക്, ഉസ്താദ് ഹോട്ടലിലെ ചിക്കൻ ബിരിയാണിഎന്നിവ ഇഷ്ടവിഭവങ്ങളായി.
ബോളിവുഡ് -മോളീവുഡ് ഡാൻസുകൾ, കളരിപ്പയറ്റ്, ഒപ്പന, മാർഗം കളി, ഭരതനാട്യം തുടങ്ങിയ കേരളീയ കലാരൂപങ്ങളും ചടങ്ങിന് മാറ്റ് കൂട്ടി. പ്രശസ്ത ബോളിവുഡ് സിങ്ങർ ഫഹദ് യാഫ് ടീമിന്റെ കണ്ണഞ്ചിപ്പിക്കുന്ന വെടിക്കട്ട് ലൈവോടെ പ്രോഗ്രാം സമാപിച്ചു.

Next Post

വാർത്താ ലോകത്തെ ഡീപ്പ് ഫേക്കുകൾ

Tue Nov 14 , 2023
Share on Facebook Tweet it Pin it Email – ജിൻറ്റ ലൂക്ക – വിശ്വാസം അതല്ലേ എല്ലാം! ഈ ലോകത്ത് എന്തിനെയാണ് നമുക്ക് വിശ്വസിക്കാൻ കഴിയുക? കണ്ണുകൊണ്ട് കാണുന്നതിനെയെല്ലാം വിശ്വസിക്കാമെന്നാണ് പറയുന്നതെങ്കിൽ ഇനി എത്രനാൾ അതിനു സാധിക്കും ! നമുക്ക് ചുറ്റും വ്യാജ ഉള്ളടക്കങ്ങളുടെ വൻ മതിലുകൾ തീർക്കുന്ന കാലം. ദൈനംദിനമെന്നോണം വ്യാജ വാർത്തകളോട് പടവെട്ടിക്കൊണ്ടിരിക്കുകയാണ് ലോകം. വാർത്തകൾ, ചിത്രങ്ങൾ, വീഡിയോകൾ, ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ പിന്തുണയിൽ കൃത്രിമമായി […]

You May Like

Breaking News

error: Content is protected !!