ഒമാന്‍: മഴ- ശുചീകരണവുമായി മുനിസിപ്പാലിറ്റികള്‍

മസ്കത്ത്: കനത്തമഴയെ തുടര്‍ന്ന് വിവിധ ഗവര്‍ണറേറ്റുകളില്‍ അടിഞ്ഞുകൂടിയ മാലിന്യം നീക്കാന്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. തെക്കന്‍ ബാത്തിന, മസ്കത്ത് മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തിലായിരുന്നു ശുചീകരണയജ്ഞം. റോഡുകളില്‍ അടിഞ്ഞുകൂടിയ കല്ലുകളും മറ്റും മണ്ണുമാന്തി യന്ത്രത്തിന്‍റെ സഹായത്തോടെയായിരുന്നു നീക്കിയത്.

വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലത്തുനിന്ന് ഒഴുകിപ്പോകാനുള്ള നടപടികളും അധികൃതര്‍ സ്വീകരിച്ചു. വെള്ളം താഴ്ന്ന ഇടങ്ങളിലെല്ലാം ഊര്‍ജിതമായ ശുചീകരണ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ നടന്നത്. റോഡുകളിലെ ചളിയും കല്ലുമെല്ലാം മുനിസിപ്പാലിറ്റി ജീവനക്കാരുടെ നേതൃത്വത്തില്‍ നീക്കി ഗതാഗതയോഗ്യമാക്കുകയും ചെയ്തു. ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഡിസംബര്‍ 26, 27, 28 തീയതികളിലായിരുന്നു രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തത്. പലയിടത്തും വാദികള്‍ നിറഞ്ഞൊഴുകി.

റോഡുകളില്‍ വെള്ളം കയറി നേരിയതോതില്‍ ഗതാഗതവും തടസ്സപ്പെട്ടിരുന്നു. മസ്കത്ത് ഗവര്‍ണറേറ്റിലെ മത്രവിലായത്തില്‍ ചൊവ്വാഴ്ച ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 153 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. മസ്‌കത്ത് -113, സീബ് 77 മില്ലീമീറ്റര്‍ മഴയും രേഖപ്പെടുത്തിയതായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു. തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ബര്‍ക്ക വിലായത്തില്‍ -49, മുസന്ന 28, മുസന്ദത്തെ ബുഖ 26, തെക്കന്‍ ബാത്തിനയിലെ നഖല്‍ മസളകത്തിലെ ബൗശര്‍ 25 എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ ലഭിച്ച മഴ.

ശുചീകരണത്തില്‍ പങ്കാളിയായി ‘കൈരളി ഒമാന്‍’

മസ്കത്ത്: ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളിന് സമീപത്തെ റോഡുകളില്‍ അടിഞ്ഞുകൂടിയ ചളിയും ചരലും നീക്കംചെയ്ത് ‘കൈരളി ഒമാന്‍’ പ്രവര്‍ത്തകര്‍. വെള്ളിയാഴ്ച രാവിലെ മുതല്‍ നിരവധി കൈരളി പ്രവര്‍ത്തകരാണ് സ്‌കൂള്‍ പരിസരത്ത് ശുചീകരണപ്രവൃത്തികളില്‍ ഏര്‍പ്പെട്ടത്.

കൈരളി ഒമാന്‍ പ്രവര്‍ത്തകര്‍ ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളിന് സമീപം ശുചീകരിക്കുന്നു. ശഹീന്‍ ചുഴലിക്കാറ്റിന്റെ സമയത്തും കൈരളി ഒമാന്‍ പ്രവര്‍ത്തകര്‍ ബാത്തിന മേഖലയില്‍ ശുചീകരണ പ്രവൃത്തികള്‍ നടത്തിയിരുന്നു. സ്വദേശികളടക്കം നിരവധിപേര്‍ അഭിനന്ദിച്ചു.

Next Post

യു.കെ: മോശം വീടാണെങ്കില്‍ വീട്ടുടമയുടെ കൈയില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങാം

Sun Jan 1 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: മോശം അവസ്ഥയിലുള്ള വീട്ടില്‍ താമസിക്കാന്‍ നിര്‍ബന്ധിതമായാല്‍ ലാന്‍ഡ്ലോര്‍ഡ്സില്‍ നിന്നും പണം നഷ്ടപരിഹാരമായി ഈടാക്കാന്‍ ആയിരക്കണക്കിന് വാടകക്കാര്‍ക്ക് അവസരം. പുതിയ സോഷ്യല്‍ ഹൗസിംഗ് ബില്‍ ഈ വര്‍ഷം നിയമമായി മാറുന്നതിന് മുന്‍പ് തന്നെ ലാന്‍ഡ്ലോര്‍ഡ്സിന് മേലുള്ള കുരുക്ക് മുറുക്കാനാണ് ഹൗസിംഹ് സെക്രട്ടറി മൈക്കിള്‍ ഗോവിന്റെ നീക്കം. മൂന്ന് സോഷ്യല്‍ ഹൗസിംഗ് ലാന്‍ഡ്ലോര്‍ഡ്സിന്റെ പ്രവര്‍ത്തനങ്ങളാണ് മോശമെന്ന് ഓംബുഡ്സ്മാന്‍ കണ്ടെത്തി വിമര്‍ശിച്ചത്. […]

You May Like

Breaking News

error: Content is protected !!