കുവൈത്ത്: റോയല്‍ സ്റ്റാർസ് കുവൈത്ത് ക്രിക്കറ്റ് ടീം വാർഷികാഘോഷം

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ക്രിക്കറ്റ് ടീമായ റോയല്‍ സ്റ്റാർസ് കുവൈത്ത് പത്താമത് വാർഷികാഘോഷവും പ്രയാണം ക്രിക്കറ്റ് ടൂർണമെന്‍റ് ചാമ്ബ്യൻഷിപ് ആഘോഷവും സംഘടിപ്പിച്ചു.

അബ്ബാസിയ പോപ്പിൻസ് ഹാളില്‍ നടന്ന ചടങ്ങില്‍ വിജയ് സിങ് സ്വാഗതം പറഞ്ഞു. മഹേഷ് ശെല്‍വരാജൻ, നഗരാജു ദേവലപ്പുര എന്നിവർ ആശംസകള്‍ നേർന്നു. പുതിയ ജഴ്സിയുടെ പ്രകാശനവും നടന്നു. രജീദ് മൊയ്ദീൻകുട്ടിയുടെ നേതൃത്വത്തില്‍ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.

2014 മുതല്‍ കുവൈത്തിലെ ക്രിക്കറ്റ് രംഗത്തുള്ള റോയല്‍ സ്റ്റാർസ് കുവൈത്ത്, കുവൈത്ത് പ്രീമിയർ ലീഗ്, കുവൈത്ത് ഫ്രൈഡേ ക്രിക്കറ്റ് ലീഗ്, ജി-ഫോർ ടൂർണമെന്‍റ്, കുവൈത്ത് ചാമ്ബ്യൻസ് ലീഗ് തുടങ്ങി നിരവധി ടൂർണമെന്‍റുകളില്‍ സജീവമാണ്. സതേണ്‍ വാരിയേഴ്സ് ചാമ്ബ്യൻഷിപ് ട്രോഫി, പ്രയാണം ക്രിക്കറ്റ് ടൂർണമെന്‍റ് ചാമ്ബ്യൻഷിപ്, വാരിയേഴ്സ് ടൂർണമെന്‍റ് ചാമ്ബ്യൻഷിപ് ട്രോഫി, മലയാളീസ് ഇൻ കുവൈത്ത് ടൂർണമെന്‍റ് റണ്ണറപ്പ്, കുവൈത്ത് ഫ്രൈഡേ ക്രിക്കറ്റ് ലീഗ് റണ്ണറപ്പ് എന്നിവ കൂടാതെ ഒട്ടനവധി ഫെയർ പ്ലേ അവാർഡുകളും റോയല്‍ സ്റ്റാർസ് കുവൈത്തിന് ലഭിച്ചിട്ടുണ്ടെന്ന് ക്യാപ്റ്റൻ മഹേഷ് ശെല്‍വരാജൻ അറിയിച്ചു.

Next Post

യു.കെ: പരാതി അവഗണിച്ച് പൊലീസ്, സീരിയല്‍ റേപ്പിസ്റ്റിന്റെ ആക്രമണത്തിന് ഇരയായത് നൂറിലേറെ സ്ത്രീകള്‍

Tue May 7 , 2024
Share on Facebook Tweet it Pin it Email ലണ്ടന്‍: കുഞ്ഞ് ജനിച്ച് എട്ട് മാസങ്ങള്‍ക്ക് ശേഷം ഇതാദ്യമായിട്ടാണ് ഫിയോണ രാത്രികാലം സുഹൃത്തുക്കള്‍ക്ക് ഒപ്പം ചെലവഴിക്കാന്‍ പോയത്. പക്ഷേ ഓര്‍മ്മ വരുമ്പോള്‍ ഫിയോണ ആശുപത്രിയിലാണ്. എങ്ങനെയാണ് അവിടെയെത്തിയതെന്ന് ഫിയോണക്ക് അറിയില്ലായിരുന്നു. നടന്ന കാര്യങ്ങള്‍ കൃത്യമായ രീതിയില്‍ ഓര്‍ത്ത് എടുക്കാന്‍ സാധിക്കുന്നില്ല. തലേദിവസം വൈകുന്നേരത്തേ സംഭവങ്ങളില്‍ ഓര്‍മ്മയുള്ളത് കറുത്ത ടാക്‌സി കാറില്‍ വീട്ടിലേക്കുള്ള യാത്ര മാത്രമാണ്. സംസാരശീലനായ ഡ്രൈവര്‍ അയാള്‍ക്ക് […]

You May Like

Breaking News

error: Content is protected !!