ഒമാന്‍: ഒമാനില്‍ സമയത്ത് ശമ്ബളം നല്‍കാത്ത ഒന്‍പത് കമ്ബനികള്‍ക്കെതിരെ നടപടി

മസ്കത്ത്: ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്ബളം വിതരണം ചെയ്യാത്തതിന് ഒന്‍പത് കമ്ബനികള്‍ക്കെതിരെ നടപടിയുമായി ഒമാന്‍ തൊഴില്‍ മന്ത്രാലയം. ഈ സ്ഥാപനങ്ങള്‍ക്കെതിരെ നിയമ പ്രകാരമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തൊഴില്‍ മന്ത്രാലയം രാജ്യത്തെ പബ്ലിക് പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.

ഒമാന്‍ തൊഴില്‍ മന്ത്രാലത്തിന് കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ലേബര്‍ വെല്‍ഫെയര്‍, ഇന്‍സ്‍പെക്ഷന്‍ വകുപ്പാണ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്. തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ശമ്ബളം വിതരണം ചെയ്യുന്നത് സംബന്ധിച്ച്‌ പ്രതിപാദിക്കുന്ന രാജ്യത്തെ തൊഴില്‍ നിയമത്തിലെ 51-ാം വകുപ്പ് പാലിക്കുന്നതില്‍ സ്ഥാപനങ്ങള്‍ വീഴ്ച വരുത്തിയത് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

Next Post

കുവൈത്ത്: കുവൈത്തില്‍ മലയാളി നഴ്സും ഭാര്യയും മരിച്ച നിലയില്‍

Thu May 4 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: മലയാളി നഴ്സിനെയും ഭാര്യയെയും മരിച്ച നിലയില്‍ കണ്ടെത്തി.പത്തനംതിട്ട സ്വദേശിയായ സൈജു സൈമണ്‍, ഭാര്യ എന്നിവരാണ് മരിച്ചത്.സാല്‍മിയയിലെ ഫ്ലാറ്റില്‍ നിന്ന് വീണ നിലയിലാണ് സൈജുവിന്‍റെ മൃതദേഹം കണ്ടെത്തിയത്.സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ ഭാര്യയെ അപ്പാര്‍ട്ട്മെന്‍റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയോടെയാണ് സംഭവം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.പത്തനംതിട്ട സ്വദേശിയായ സൈജു സൈമണ്‍ ആരോഗ്യ മന്ത്രാലയത്തില്‍ ആംബുലന്‍സ് […]

You May Like

Breaking News

error: Content is protected !!