യു.കെ: ‘പരസ്പര പങ്കാളിത്തത്തില്‍ കൈവരിക്കാനിരിക്കുന്ന നേട്ടങ്ങളില്‍ ആകാംക്ഷയുണ്ട്’ ആശംസ അറിയിച്ച മോദിയ്ക്ക് നന്ദി പറഞ്ഞ് ഋഷി സുനക്

ലണ്ടന്‍: പ്രധനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ച്‌ ബ്രീട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ബ്രട്ടന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഋഷി സുനകിനെ പ്രധാനമന്ത്രി മോദി അഭിനന്ദനം അറിയിച്ചിരുന്നു.

ഇതിന് മറുപടിയായാണ് ഋഷി സുനക് നന്ദി അറിയിച്ചത്. പരസ്പര പങ്കാളിത്തത്തില്‍ ഈ രണ്ട് മഹത്തായ ജനാധിപത്യങ്ങളും കൈവരിക്കാനിരിക്കുന്ന നേട്ടങ്ങള്‍ എന്തെല്ലാമാവുമെന്നതില്‍ ആകാംക്ഷയുണ്ടെന്ന് ഋഷി സുനക് പറഞ്ഞു.

‘പുതിയ ചുമതലകള്‍ ഏറ്റെടുക്കുന്ന ഈ അവസരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ച നല്ല വാക്കുകള്‍ക്കും ആശംസകള്‍ക്കും നന്ദി. ഇന്ത്യയും ബ്രിട്ടനും തമ്മില്‍ വളരെ വലിയ പങ്കാളിത്തമാണ് നിലനില്‍ക്കുന്നത്. വരും വര്‍ഷങ്ങളില്‍ സാമ്ബത്തികമേഖലയിലും പ്രതിരോധരംഗത്തും സുരക്ഷമേഖലയിലുമുള്ള പരസ്പര പങ്കാളിത്തത്തില്‍ ഈ രണ്ട് മഹത്തായ ജനാധിപത്യങ്ങളും കൈവരിക്കാനിരിക്കുന്ന നേട്ടങ്ങള്‍ എന്തെല്ലാമാവുമെന്നതില്‍ എനിക്ക് ആകാംക്ഷയുണ്ട്’ ഋഷി സുനക് ട്വീറ്റ് ചെയ്തു.

Next Post

യു.എസ്.എ: വിദ്യാര്‍ത്ഥികളുടെ വായ്‌പ റദ്ദാക്കുന്ന അപ്പീല്‍ കോടതി തടഞ്ഞു

Fri Oct 28 , 2022
Share on Facebook Tweet it Pin it Email വാഷിംഗ് ടണ്‍: വിദ്യാര്‍ത്ഥികളുടെ വായ്‌പയില്‍ ലക്ഷക്കണക്കിനു ഡോളര്‍ എഴുതിത്തള്ളാനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ നീക്കം കോടതി തല്‍ക്കാലത്തേക്കു തടഞ്ഞു. തടയണം എന്നാവശ്യപ്പെട്ടു ആറു റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങള്‍ നല്‍കിയ അപേക്ഷയില്‍ യുഎസ് സര്‍ക്യൂട്ട് അപ്പീല്‍ കോടതിയുടേതാണ് വിധി. ഞായറാഴ്ചയോടെ വായ്‌പാ റദ്ദാക്കല്‍ നടപ്പാക്കാം എന്നാണ് ബൈഡന്‍ ഭരണകൂടം പ്രതീക്ഷിച്ചിരുന്നത്. വെള്ളിയാഴ്ച വരെ വായ്‌പാ റദ്ദാക്കലിനു 22 മില്യണ്‍ അമേരിക്കന്‍ പൗരന്മാര്‍ അപേക്ഷിച്ചിട്ടുണ്ട്. […]

You May Like

Breaking News

error: Content is protected !!