യു.കെ: സര്‍ക്കാര്‍ വകുപ്പുകള്‍ പുനഃസംഘടിപ്പിച്ച് ഋഷി സുനക്

ലണ്ടന്‍: സര്‍ക്കാര്‍ വകുപ്പുകള്‍ പുനഃസംഘടിപ്പിച്ചു ഋഷി സുനക്. ഗ്രാന്റ് ഷാപ്പ്‌സിനെ പുതിയ ഊര്‍ജ്ജ, നെറ്റ് സീറോ സെക്രട്ടറിയായി നിയമിച്ചു. ടോറി ചെയര്‍മാന്‍ ആയിരുന്ന നാദിം സഹവിയെ നികുതി വെട്ടിപ്പിനെ തുടര്‍ന്ന് പുറത്താക്കിയിരുന്നു. സംസ്‌കാരം, മാധ്യമം, കായികം എന്നിവയുടെ തലവനായി ലൂസി ഫ്രേസറിനും സ്ഥാനകയറ്റം നല്‍കി. മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുനക്കിന്റെ മന്ത്രിമാരുടെ ഉന്നത സംഘം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് യോഗം ചേര്‍ന്നു. അതേസമയം, സര്‍ക്കാര്‍ വകുപ്പുകള്‍ പുനഃസംഘടിപ്പിക്കുന്നത് നികുതിദായകര്‍ക്ക് ദശലക്ഷക്കണക്കിന് പൗണ്ട് നഷ്ടമാകുമെന്നും സുനക്കിന്റെ പുനഃസംഘടന ബലഹീനതയുടെ സൂചനയാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നു.

എന്നാല്‍ മാറ്റങ്ങള്‍ പ്രധാനമന്ത്രിയുടെ മുന്‍ഗണനകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വകുപ്പുകളെ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വാദം.പുതിയ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ എനര്‍ജി സെക്യൂരിറ്റിയും നെറ്റ് സീറോയും ദീര്‍ഘകാല ഊര്‍ജ്ജ വിതരണം സുരക്ഷിതമാക്കുന്നതിനും ബില്ലുകള്‍ കുറയ്ക്കുന്നതിനും പണപെരുപ്പം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. യുകെയുടെ സമ്പദ്വ്യവസ്ഥയെ തടസ്സപ്പെടുത്തുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് റഷ്യ യുക്രൈന്‍ യുദ്ധം. ഊര്‍ജ്ജ ബില്ലുകള്‍ വര്‍ദ്ധിക്കുന്നത് ഇതുകൊണ്ട് തന്നെയാണ്. ഊര്‍ജപ്രതിസന്ധി അധികാരമേറ്റ നാള്‍ മുതല്‍ സുനക് നേരിടുന്ന പ്രശ്‌നമാണ്. ഇതിനായി മാത്രം വകുപ്പ് സ്ഥാപിക്കുമെന്നതും പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. രാജ്യത്തിന് കൂടുതല്‍ ഊര്‍ജ സുരക്ഷയും സ്വാതന്ത്ര്യവും ലഭിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും, അതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു നടപടിയെന്നും സുനക് വ്യക്തമാക്കി.

Next Post

ഒമാന്‍: ഭൂകമ്ബത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലേക്കുള്ള ഒമാന്‍റെ കൈത്താങ്ങ് തുടരുന്നു

Sat Feb 11 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: ഭൂകമ്ബത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലേക്കുള്ള ഒമാന്‍റെ കൈത്താങ്ങ് തുടരുന്നു. ഭക്ഷ്യവസ്തുക്കളും മെഡിക്കല്‍ ഉപകരണങ്ങളുമായി കൂടുതല്‍ വിമാനങ്ങള്‍ ഒമാനില്‍ നിന്ന് സിറിയയിലേക്ക് പോയി. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കാരുണ്യ പ്രവര്‍ത്തങ്ങള്‍ തുടരുന്നത്. ഒമാന്‍ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍,ഒമാന്‍ റോയല്‍ എയര്‍ഫോഴ്‌സുമായി സഹകരിച്ചാണ് ദുരിത ബാധിത പ്രദേശങ്ങളിലേക്ക് അവശ്യവസ്തുക്കളും മറ്റും എത്തിക്കുന്നത്. തെക്കന്‍ തുര്‍ക്കിയയില്‍ […]

You May Like

Breaking News

error: Content is protected !!