ഒമാനില്‍ മലയാളി വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മസ്​കറ്റ്​: ഒമാനില്‍ മലയാളി വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒമാന്‍ ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രിയിലാണ് മലയാളി വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍ സ്വദേശിയായ വിനയന്‍ എന്നയാളുടെ മകന്‍ വിമല്‍ കൃഷ്ണനെ (15) ആണ്​ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്​. ഇ​​ബ്രി ഇന്ത്യന്‍ സ്​കൂള്‍ പത്താം ക്ലാസ്​ വിദ്യാര്‍ഥിയാണ്​. വെള്ളിയാഴ്​ച ഉച്ചക്കായിരുന്നു സംഭവം.

വിനയന്‍ ഇബ്രിയിലെ സയന്‍സ്​ കോളജ്​ അധ്യാപകനാണ്​. ഭക്ഷണം വാങ്ങാന്‍ പുറത്തേക്ക്​ പോയി തിരിച്ചു വന്നപ്പോഴാണ് വിനയന്‍ മകനെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Next Post

കു​​​വൈ​ത്ത്​: ലൈ​സ​ന്‍​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച​തി​ന്​ പ​ത്തു​മാ​സ​ത്തി​നി​ടെ പി​ടി​യി​ലാ​യ​ത്​ 1808 കൗ​മാ​ര​ക്കാ​ര്‍

Sun Nov 21 , 2021
Share on Facebook Tweet it Pin it Email കു​​​വൈ​ത്ത്​ സി​റ്റി: ലൈ​സ​ന്‍​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച​തി​ന്​ ക​ഴി​ഞ്ഞ പ​ത്തു​മാ​സ​ത്തി​നി​ടെ പി​ടി​യി​ലാ​യ​ത്​ 1808 കൗ​മാ​ര​ക്കാ​ര്‍. ണു​ന്ന​ത്. 2019ല്‍ ​ആ​കെ 435 പേ​ര്‍ പി​ടി​യി​ലാ​യ സ്ഥാ​ന​ത്താ​ണ്​ ​വ​ര്‍​ധ​ന. 2020ല്‍ ​കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന്​ ക​ര്‍​ഫ്യൂ​വും ലോ​ക്​​ഡൗ​ണും അ​ട​ക്ക​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ കു​റ​വാ​ണ്. 13 മു​ത​ല്‍ 16 വ​യ​സ്സ്​ വ​രെ​യു​ള്ള​വ​രാ​ണ്​ പി​ടി​യി​ലാ​യ​വ​രി​ല്‍ അ​ധി​ക​വും. അ​തേ​സ​മ​യം, പ​ത്തു​വ​യ​സ്സു​കാ​ര​ന്‍ പോ​ലും ഉ​ണ്ട്. ജ​ഹ്​​റ, അ​ഹ്​​മ​ദി, […]

You May Like

Breaking News

error: Content is protected !!