ഒ​മാ​ന്‍: മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രാ​യ യു​ദ്ധ​ത്തി​ല്‍ ത​ങ്ങ​ള്‍ ഉ​റ​ച്ചു​​നി​ല്‍​ക്കു​ന്നു​വെ​ന്ന്​ ഒ​മാ​ന്‍

മ​സ്​​ക​ത്ത്​: മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ള്‍​ക്കെ​തി​രാ​യ മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രാ​യ യു​ദ്ധ​ത്തി​ല്‍ ത​ങ്ങ​ള്‍ ഉ​റ​ച്ചു​​നി​ല്‍​ക്കു​ന്നു​വെ​ന്ന്​ ഒ​മാ​ന്‍. യു.​എ​ന്‍ യോ​ഗ​ത്തി​ല്‍ സു​ല്‍​ത്താ​നേ​റ്റി​െന്‍റ സ്​​ഥി​രം പ്ര​തി​നി​ധി ഡോ. ​മു​ഹ​മ്മ​ദ് അ​വ​ദ് അ​ല്‍ ഹ​സ​ന്‍ സം​സാ​രി​ക്ക​വെ​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇൗ ​വി​പ​ത്ത്​ ഇ​ല്ലാ​താ​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ല്‍​കു​ന്നു​ണ്ട്. 2008ല്‍​ത​ന്നെ രാ​ജ്യ​ത്ത്​ നാ​ഷ​ന​ല്‍ ക​മ്മി​റ്റി ഫോ​ര്‍ കോ​മ്ബാ​റ്റി​ങ്​ ഹ്യൂ​മ​ന്‍ ട്രാ​ഫി​ക്കി​ങ്​ (എ​ന്‍.​സി.​സി.​എ​ച്ച്‌.​ടി) എ​ന്ന ബോ​ഡി രാ​ജ്യ​ത്ത്​ രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു.

മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രെ അ​വ​ബോ​ധം വ​ള​ര്‍​ത്തു​ന്ന​തി​നും ഉ​ന്മൂ​ല​നം ചെ​യ്യു​ന്ന​തി​നു​മു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍ നി​ര്‍​ദേ​ശി​ക്കു​ന്ന​തി​നു​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ള്‍, വ​ര്‍​ക്ക്ഷോ​പ്പു​ക​ള്‍, സി​മ്ബോ​സി​യ​ങ്ങ​ള്‍, കോ​ണ്‍​ഫ​റ​ന്‍​സു​ക​ള്‍ എ​ന്നി​വ ഇ​തി​ലൂ​ടെ ന​ട​പ്പാ​ക്കി​വ​രു​ന്നു​ണ്ട്. നി​യ​മ​വ​ഴി​ക​ളി​ലൂ​ടെ ഇൗ ​വി​പ​ത്തി​നെ ഇ​ല്ലാ​താ​ക്കു​ക​യാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​നു​ഷ്യ​ക്ക​ട​ത്ത് ചെ​റു​ക്കു​ന്ന​തി​ന് സ്വ​കാ​ര്യ​മേ​ഖ​ല​യു​മാ​യും പൗ​ര​സ​മൂ​ഹ സ്ഥാ​പ​ന​ങ്ങ​ളു​മാ​യും സ​ഹ​ക​രി​ച്ച്‌ ന​ട​പ്പാ​ക്കി​യ വി​വി​ധ പ​ദ്ധ​തി​ക​ളെ കു​റി​ച്ചും അ​ദ്ദേ​ഹം സം​സാ​രി​ച്ചു.

Next Post

യു.എ.ഇ: അബുദാബിയില്‍ വിവാഹങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കുമുള്ള നിബന്ധനകള്‍ പരിഷ്‌ക്കരിച്ചു

Sun Nov 28 , 2021
Share on Facebook Tweet it Pin it Email അബുദാബിയില്‍ വിവാഹങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കുമുള്ള നിബന്ധനകള്‍ പരിഷ്‌ക്കരിച്ചു.അടച്ചിട്ട ഹാളുകളില്‍ പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം. അതേസമയം, പങ്കെടുക്കുന്നവര്‍ അല്‍ ഹൊസ്ന്‍ ആപ്പില്‍ ഗ്രീന്‍ പാസ് കാണിക്കണം. ഇങ്ങനെ എത്തുന്നവര്‍ തങ്ങളുടെ കൈവശം 96 മണിക്കൂറിനകം എടുത്ത കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലവും ഉണ്ടായിരിക്കണം. വിവാഹ ഹാളുകളില്‍ 60 ശതമാനം പേര്‍ക്ക് പങ്കെടുക്കാം. തുറസ്സായ സ്ഥലത്ത് നടത്തുന്ന വിവാഹ ചടങ്ങുകളില്‍ […]

You May Like

Breaking News

error: Content is protected !!